Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 18 March 2022 5:47 AM IST Updated On
date_range 18 March 2022 5:47 AM ISTദ്വിദിന പണിമുടക്കിൽനിന്ന് വ്യാപാരസ്ഥാപനങ്ങളെ ഒഴിവാക്കണം -കേരള മർച്ചന്റ്സ് ചേംബർ ഓഫ് കോമേഴ്സ്
text_fieldsbookmark_border
കൊച്ചി: വിവിധ ട്രേഡ് യൂനിയനുകൾ സംയുക്തമായി 28, 29 തീയതികളിൽ നടത്തുന്ന ദേശീയ പണിമുടക്കിൽനിന്ന് വ്യാപാരസ്ഥാപനങ്ങളെ ഒഴിവാക്കണമെന്ന് കേരള മർച്ചന്റ്സ് ചേംബർ ഓഫ് കോമേഴ്സ് ആവശ്യപ്പെട്ടു. കോവിഡ് പ്രതിസന്ധിമൂലം സാമ്പത്തിക വ്യാപാര മേഖലകൾ ആകെ ബുദ്ധിമുട്ടിലായിരിക്കുന്നത് വകവെക്കാതെ ഇത്തരത്തിലെ സമരങ്ങൾ അരങ്ങേറുന്നത് വിനാശകരമാണെന്നും അവർ ചൂണ്ടിക്കാട്ടി. വ്യാപാരമേഖലയിൽ നേരിയ ചലനം കണ്ടുതുടങ്ങിയ സമയത്ത് രണ്ടുദിവസം തുടർച്ചയായി തൊഴിലാളികൾ പണിമുടക്കി വ്യാപാരരംഗത്ത് നിശ്ചലാവസ്ഥ സൃഷ്ടിക്കുന്നത് അനുവദിക്കാനാവില്ലെന്നും അതിനാൽ വ്യാപാരസ്ഥാപനങ്ങൾ തുറന്നുപ്രവർത്തിക്കാനുള്ള സാഹചര്യം ഉണ്ടാക്കണമെന്നും സംഘടനാ ഭാരവാഹികൾ ആവശ്യപ്പെട്ടു. സ്ഥാപനങ്ങൾക്ക് സംരക്ഷണം നൽകാൻ സംസ്ഥാന സർക്കാറും പൊലീസും തയാറാകണമെന്നും സംഘടന പ്രസിഡന്റ് കെ.എം. മുഹമ്മദ് സഗീറും ജനറൽ സെക്രട്ടറി സോളമൻ ചെറുവത്തൂരും അഭ്യർഥിച്ചു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story