Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 18 March 2022 5:44 AM IST Updated On
date_range 18 March 2022 5:44 AM ISTതകർന്ന റോഡുകൾ സഞ്ചാരയോഗ്യമാക്കണം
text_fieldsbookmark_border
മൂവാറ്റുപുഴ: കഴിഞ്ഞ സർക്കാറിന്‍റെ കാലത്ത് വെള്ളപ്പൊക്ക ദുരിതാശ്വാസ ഫണ്ടിൽനിന്ന് അനുവദിച്ച റോഡുകൾ നിർമിക്കാൻ നടപടി സ്വീകരിക്കണമെന്ന് മുൻ എം.എൽ.എ എൽദോ എബ്രഹാം ആവശ്യപ്പെട്ടു. നിയോജക മണ്ഡലത്തിലെ വിവിധ പ്രദേശങ്ങളിൽ തകർന്ന റോഡുകൾക്കായി ഒരുകോടി രൂപ അനുവദിച്ചിരുന്നു. ടെൻഡർ ചെയ്ത വർക്കുകൾ എടുക്കാൻ കരാറുകാർ തയാറാകാത്തതും നിർമാണവസ്തുക്കളുടെ വിലവർധനയും നിർമാണം ആരംഭിക്കാൻ തടസ്സമായി. റീടെൻഡർ ചെയ്തും ആവശ്യമുള്ള പ്രവൃത്തികൾക്ക് എസ്റ്റിമേറ്റ് പുതുക്കി അനുമതി വാങ്ങിയും നടപടികൾ വേഗത്തിലാക്കി റോഡുകൾ സഞ്ചാരയോഗ്യമാക്കണമെന്ന് എൽദോ എബ്രഹാം ആവശ്യപ്പെട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story