Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightതെരുവുവിളക്കുകൾ...

തെരുവുവിളക്കുകൾ തെളിയാത്തതിൽ ഡി.വൈ.എഫ്.ഐ പ്രതിഷേധം

text_fields
bookmark_border
തെരുവുവിളക്കുകൾ തെളിയാത്തതിൽ ഡി.വൈ.എഫ്.ഐ  പ്രതിഷേധം
cancel
കാലടി: വിമാനത്താവള റോഡിൽ മറ്റൂർ-പിരാരൂർ ഭാഗത്ത് തെരുവുവിളക്കുകൾ തെളിയാത്തതിൽ പ്രതിഷേധം. ഡി.വൈ.എഫ്.ഐ നേതൃത്വത്തിൽ ചൂട്ടുകറ്റ കത്തിച്ച് പ്രതിഷേധപ്രകടനം നടത്തി. സി.പി.എം കാലടി ലോക്കൽ സെക്രട്ടറി കെ.ടി. ബേബി, ബ്ലോക്ക് പഞ്ചായത്ത്​ അംഗം സിജോ ചൊവ്വരാൻ, രാകേഷ് രവി, കെ.കെ. സഹദേവൻ തുടങ്ങിവർ നേതൃത്വം നൽകി. ഗ്രാമപഞ്ചായത്തിലെ 14, 15, 16, 17 വാർഡുകളിലൂടെയാണ് മറ്റൂർ-പിരാരൂർ എയർപോർട്ട് റോഡ് കടന്നുപോകുന്നത്. 50 എൽ.ഇ.ഡി ലൈറ്റുകൾ ഈ വഴിയിൽ സ്ഥാപിച്ചിട്ടുണ്ടെങ്കിലും ഒന്നും തെളിയുന്നില്ല. ചിത്രം-- മറ്റൂർ-പിരാരൂർ ഭാഗത്ത് തെരുവുവിളക്കുകൾ തെളിയാത്തതിൽ ഡി.വൈ.എഫ്.ഐ നടത്തിയ പ്രതിഷേധം
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story