Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightനെല്ലിക്കുഴിയിൽ...

നെല്ലിക്കുഴിയിൽ തടിമില്ലിന് തീപിടിച്ചു

text_fields
bookmark_border
നെല്ലിക്കുഴിയിൽ തടിമില്ലിന് തീപിടിച്ചു
cancel
കോതമംഗലം: . വ്യാഴാഴ്ച പുലർച്ചയാണ് പൂക്കുഴി അബൂബക്കറിന്‍റെയും കുറ്റിച്ചിറ സിദ്ദീഖിന്‍റെയും ഉടമസ്ഥതയിലെ ബ്രദേഴ്സ് തടിമില്ലില്‍ തീപിടിത്തം ഉണ്ടായത്. പെരിയാർവാലി കനാലിനോട് ചേർന്നുള്ള മില്ലിൽനിന്ന്​ പുലര്‍ച്ച മൂന്നോടെ കനത്ത ചൂട് അനുഭവപ്പെട്ടതോടെ പരിസരത്തെ വീടുകളില്‍ താമസിച്ചവരാണ് ആദ്യം തീ ആളിപ്പടരുന്നത് കണ്ടത്. ഉടൻ ഉടമസ്ഥരെയും അഗ്​നിരക്ഷാസേനയെയും വിവരം അറിയിക്കുകയായിരുന്നു. കോതമംഗലത്തുനിന്നും പെരുമ്പാവൂരിൽനിന്നും ഫയർ എൻജിനുകൾ എത്തിയാണ് തീ അണച്ചത്. മില്ലിലെ മെഷിനറികള്‍, കെട്ടിടത്തിന്‍റെ മേല്‍ക്കൂര, തടികളും കത്തിനശിച്ചു. 10 ലക്ഷം രൂപയുടെ നാശനഷ്ടം ഉണ്ടായതായാണ് കണക്കാക്കുന്നത്. EM KMGM 1 Fair തടിമില്ലിന് തീപിടിച്ചപ്പോൾ
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story