Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 18 March 2022 5:42 AM IST Updated On
date_range 18 March 2022 5:42 AM ISTകേരള സർവകലാശാല വാർത്തകൾ
text_fieldsbookmark_border
പരീക്ഷഫലം തിരുവനന്തപുരം: കാര്യവട്ടം യൂനിവേഴ്സിറ്റി കോളജ് ഓഫ് എൻജിനീയറിങ്ങിൽ 2018 സ്കീം നാലാം സെമസ്റ്റർ റെഗുലർ, ഇംപ്രൂവ്മെന്‍റ്, സപ്ലിമെന്‍ററി സെപ്റ്റംബർ 2021 പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണയത്തിന് മാർച്ച് 28 വരെ അപേക്ഷിക്കാം. വിശദവിവരങ്ങൾ വെബ്സൈറ്റിൽ. വൈവ വോസി ഫെബ്രുവരിയിൽ നടത്തിയ മൂന്നും നാലും സെമസ്റ്റർ എം.എ ഇംഗ്ലീഷ് (എസ്.ഡി.ഇ) പരീക്ഷയുടെ വൈവ വോസി മാർച്ച് 21 മുതൽ 25 വരെ നടത്തും. വിശദവിവരങ്ങൾ വെബ്സൈറ്റിൽ. 2021 ഡിസംബറിൽ നടത്തിയ രണ്ടാം സെമസ്റ്റർ ബി.എ ഓണേഴ്സ് ഡിഗ്രി പ്രോഗ്രാം ഇൻ ഇംഗ്ലീഷ് ലാംഗ്വേജ് ആൻഡ് ലിറ്ററേച്ചർ പരീക്ഷയുടെ വൈവ വോസി മാർച്ച് 25ന് തിരുവനന്തപുരം ഗവ. വനിതാ കോളജിൽ നടത്തും. വിശദവിവരങ്ങൾ വെബ്സൈറ്റിൽ. പ്രാക്ടിക്കൽ 2021 ഡിസംബറിൽ നടത്തിയ രണ്ടാം സെമസ്റ്റർ കരിയർ റിലേറ്റഡ് സി.ബി.സി.എസ്, ബി.എം.എസ് ഹോട്ടൽ മാനേജ്മെന്‍റ് കോഴ്സിന്‍റെ പ്രാക്ടിക്കൽ പരീക്ഷ ഏപ്രിൽ നാല് മുതൽ ആരംഭിക്കും. വിശദവിവരങ്ങൾ വെബ്സൈറ്റിൽ. പരീക്ഷഫീസ് മൂന്നാം സെമസ്റ്റർ സി.ബി.സി.എസ് ബി.എ, ബി.എസ്സി, ബി.കോം ഡിഗ്രി (റെഗുലർ 2020 അഡ്മിഷൻ, ഇംപ്രൂവ്മെന്‍റ് 2019 അഡ്മിഷൻ, സപ്ലിെമന്ററി 2018-2017 അഡ്മിഷൻ, മേഴ്സി ചാൻസ് 2014 അഡ്മിഷൻ) പരീക്ഷകൾക്ക് പിഴകൂടാതെ മാർച്ച് 23 വരെയും 150 രൂപ പിഴയോടെ മാർച്ച് 26 വരെയും 400 രൂപ പിഴയോടെ മാർച്ച് 29 വരെയും ഓൺലൈനായി അപേക്ഷിക്കാം. വിശദവിവരങ്ങൾ വെബ്സൈറ്റിൽ.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story