Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightലൈംഗികാതിക്രമം; ...

ലൈംഗികാതിക്രമം; വൈദികൻ അറസ്റ്റിൽ

text_fields
bookmark_border
ലൈംഗികാതിക്രമം;  വൈദികൻ അറസ്റ്റിൽ
cancel
കോന്നി: പ്രാർഥനയുടെ പേരിൽ പതിനേഴുകാരിക്ക് നേരേ ലൈംഗികാതിക്രമം കാട്ടിയതിന് വൈദികനെ അറസ്​റ്റ്​ ചെയ്തു. കൂടൽ ഓർത്തഡോക്സ് വലിയപള്ളി അസിസ്റ്റന്‍റ്​ വികാരി കൊടുമൺ ഐക്കാട് വടക്ക് കൃപാലയം വീട്ടിൽ പോൺസൺ ജോണാണ്​ (35) അറസ്റ്റിലായത്. പഠനത്തിൽ പിന്നാക്കം നിന്ന പെൺകുട്ടിക്ക് പ്രാർഥനയും കൗൺസലിങ്ങിനും മറ്റുമായി കുട്ടിയുടെ അമ്മ പുരോഹിതനെ സമീപിച്ചിരുന്നു. കഴിഞ്ഞ 12ന് വൈദികന്‍റെ കൂടലിലെ വാസസ്ഥലത്ത് പ്രാർഥനക്കായി എത്തിച്ച പെൺകുട്ടിയെ ഇയാൾ കയറിപ്പിടിച്ചു. അടുത്തദിവസം കുട്ടിയുടെ വീട്ടിൽ എത്തിയും ലൈംഗികാതിക്രമം കാട്ടുകയായിരുന്നു. പെൺകുട്ടി വിവരം സ്കൂളിൽ അറിയിച്ചതിനെ തുടർന്ന്​ വനിത പൊലീസിൽ പരാതി നൽകി. ജില്ല പൊലീസ് മേധാവി സ്വപ്‌നിൽ മധുകർ മഹാജന്റെ നിർദേശാനുസരണം അന്വേഷണം വ്യാപിപ്പിച്ച പൊലീസ് ഇയാളെ കൊടുമണിലെ വീട്ടിൽനിന്നും വ്യാഴാഴ്ച പുലർച്ച കസ്റ്റഡിയിൽ എടുക്കുകയായിരുന്നു. പ്രതിയെ റിമാൻഡ്​​ ചെയ്തു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story