Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightറോ റോ: സായാഹ്ന ധർണ...

റോ റോ: സായാഹ്ന ധർണ നടത്തി

text_fields
bookmark_border
റോ റോ: സായാഹ്ന ധർണ നടത്തി
cancel
മട്ടാഞ്ചേരി: ഫോർട്ട്​കൊച്ചി-വൈപ്പിൻ കരകളെ ബന്ധിപ്പിച്ച് സർവിസ് നടത്തുന്ന റോ റോ വെസലുകളിൽ ഒന്നായ സേതു സാഗർ -2 കഴിഞ്ഞ 46 ദിവസമായി അറ്റകുറ്റപ്പണിക്കെന്ന പേരിൽ വൈപ്പിനിൽ കെട്ടിയിട്ടിരിക്കയാണ്. പ്രതിദിനം ആയിരക്കണക്കിന് യാത്രക്കാരും വാഹനങ്ങളും മറുകര കടക്കാൻ ആശ്രയിക്കുന്ന വെസലുകളിൽ ഒന്ന് ഒന്നര മാസമായി സർവിസിന് ഇല്ലാതായതോടെ വൻ യാത്രദുരിതമാണ് അനുഭവിക്കുന്നത്. റോ റോ സർവിസ് കാര്യക്ഷമമാക്കുക, യാത്രദുരിതം അവസാനിപ്പിക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ച് വെൽഫെയർ പാർട്ടി കൊച്ചി മണ്ഡലം കമ്മിറ്റി 'കൊച്ചിയെ കെട്ടിയിടരുത്' തലക്കെട്ടിൽ സായാഹ്ന ധർണ നടത്തി. ഫോർട്ട്​കൊച്ചി റോ റോ ജെട്ടിക്ക് സമീപം നടന്ന ധർണ ജില്ല പ്രസിഡന്‍റ്​ ജ്യോതിവാസ് പറവൂർ ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്‍റ്​ കെ.എം. ആഷിഖ് അധ്യക്ഷത വഹിച്ചു. ജില്ല വൈസ് പ്രസിഡന്‍റ്​ അസൂറ മുഖ്യപ്രഭാഷണം നിർവഹിച്ചു. വിമൻ ജസ്റ്റിസ് മൂവ്മെന്‍റ്​ ജില്ല പ്രസിഡന്‍റ്​ ജാസ്മിൻ സിയാദ്, നസീർ അലിയാർ, താഹിർ അനസ്, അസീം ശംസുദ്ദീൻ എന്നിവർ സംസാരിച്ചു. മണ്ഡലം സെക്രട്ടറി കബീർ കൊച്ചി സ്വാഗതവും ട്രഷറർ ഷബ്ന നന്ദിയും പറഞ്ഞു. ചിത്രം: 'കൊച്ചിയെ കെട്ടിയിടരുത്' തലക്കെട്ടിൽ വെൽഫെയർ പാർട്ടി നടത്തിയ സായാഹ്ന ധർണ ജില്ല പ്രസിഡന്‍റ്​ ജ്യോതിവാസ് പറവൂർ ഉദ്ഘാടനം ചെയ്യുന്നു
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story