Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightകൊച്ചി തുറമുഖം...

കൊച്ചി തുറമുഖം വഴിയുള്ള പാചക വാതക ഇറക്കുമതി നേട്ടമാകും

text_fields
bookmark_border
മട്ടാഞ്ചേരി: കൊച്ചി തുറമുഖം വഴിയുള്ള പാചക വാതക ഇറക്കുമതി കേരളത്തിന് ഏറെ നേട്ടമാകുമെന്ന് വിലയിരുത്തൽ. ഗതിശക്തി പദ്ധതിയിലൂടെ 180 കോടി ചെലവിൽ കൊച്ചി തുറമുഖത്ത് നിർമിക്കുന്നതാണ് മൾട്ട് എന്നറിയപ്പെടുന്ന മൾട്ടി യൂസർ ലിക്വിഡ് ടെർമിനൽ. പുതുവൈപ്പിനിലാണ് ഇന്ത്യൻ ഓയിൽ കോർപറേഷൻ നേതൃത്വത്തിൽ മൾട്ട് നിർമിക്കുന്നത്. പാചക വാതക ഇറക്കുമതിയും ഇന്ധന കയറ്റുമതിയുമാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്. പ്രതിവർഷം 3.75കോടിയോളം ഗ്യാസ് സിലിണ്ടറുകളിലൂടെ 5,50,000 ലക്ഷം മെട്രിക് ടൺ പാചകവാതകമാണ് കേരളത്തിൽ വിതരണം ചെയ്യുന്നത്. പ്രതിവർഷം ശരാശരി അഞ്ചു ശതമാനമാണ് വർധനയുണ്ടാകുന്നത്. കഴിഞ്ഞ 10 വർഷത്തിനകം 40 ശതമാനം വർധനയാണ് പാചക വാതക വിതരണത്തിലുണ്ടായിരിക്കുന്നത്. സംസ്ഥാനത്ത് ആവശ്യമുള്ള ഗ്യാസിന്‍റെ 80 ശതമാനവും കർണാടകയിലെ മംഗലാപുരം തുറമുഖം വഴി ഇറക്കുമതി ചെയ്താണ് കേരളത്തിലെ റീഫിൽ സ്റ്റേഷനുകളിലെത്തിക്കുന്നത്. കൊച്ചിവഴിയുള്ള ഇറക്കുമതിയിലൂടെ പാചക വാതക കടത്ത് ചെലവ് മൂന്നിലൊന്നായി കുറയുമെന്നാണ് കണക്കാക്കുന്നത്. റോഡ്​ മാർഗമുള്ള ദ്രവീകൃത പാചകവാതക നീക്കം ചെലവേറിയതും കാലതാമസമുണ്ടാക്കുന്നതും അപകടകരവുമാണെന്നാണ് ഓയിൽ കമ്പനി അധികൃതർ പറയുന്നത്. മൾട്ടിലൂടെ ഇതൊഴിവാക്കാനും കഴിയും. മാത്രമല്ല വിവിധ തലങ്ങളിൽ തൊഴിലവസരവും പ്രാദേശിക വികസനവുമുണ്ടാകുമെന്നും വിലയിരുത്തുന്നു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story