Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 17 March 2022 5:51 AM IST Updated On
date_range 17 March 2022 5:51 AM ISTഎ.ജി. വേലായുധൻ ദിനാചരണ സമ്മേളനം
text_fieldsbookmark_border
പറവൂർ: പാലിയം സമരസേനാനി എ.ജി. വേലായുധന്‍റെ 74മത് വാർഷിക രക്തസാക്ഷിത്വ ദിനാചരണം സി.പി.എം, സി.പി.ഐ നേതൃത്വത്തിൽ ആചരിച്ചു. അനുസ്മരണ സമ്മേളനം സി.പി.എം സംസ്ഥാന കമ്മിറ്റി അംഗം കെ. ചന്ദ്രൻപിള്ള ഉദ്ഘാടനം ചെയ്തു. സി.പി.ഐ ലോക്കൽ സെക്രട്ടറി ടി.എം. പവിത്രൻ അധ്യക്ഷതവഹിച്ചു. എസ്. ശർമ അനുസ്മരണ പ്രഭാഷണം നടത്തി. എ.ഐ.വൈ.എഫ് സംസ്ഥാന പ്രസിഡൻറ് എൻ. അരുൺ, ജില്ല പഞ്ചായത്ത് അംഗം എ.എസ്. അനിൽകുമാർ, സി.പി.ഐ മണ്ഡലം സെക്രട്ടറി കെ.പി. വിശ്വനാഥൻ, ടി.ആർ. ലാലൻ എന്നിവർ സംസാരിച്ചു. പടം EA PVR a g velayudan 1 എ.ജി. വേലായുധൻ രക്തസാക്ഷി ദിനാചരണ സമ്മേളനം പാലിയം നടയിൽ കെ. ചന്ദ്രൻപിള്ള ഉദ്ഘാടനം ചെയ്യുന്നു
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
