Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 17 March 2022 5:45 AM IST Updated On
date_range 17 March 2022 5:45 AM ISTകേരള സർവകലാശാല
text_fieldsbookmark_border
വൈവാവോസി തിരുവനന്തപുരം: വിദൂരവിദ്യാഭ്യാസ കേന്ദ്രം 2022 ൽ നടത്തിയ ആറാം സെമസ്റ്റർ ബി.ബി.എ (2013 അഡ്മിഷൻ മേഴ്സി ചാൻസ്, 2014 അഡ്മിഷൻ സപ്ലിമെന്‍ററി) പരീക്ഷകളുടെ പ്രോജക്ട് വൈവാവോസി 2022 മാർച്ച് 21ന് രാവിലെ 9.30 മുതൽ കാര്യവട്ടത്തെ വിദൂരവിദ്യാഭ്യാസ കേന്ദ്രത്തിൽവെച്ച് നടത്തും. വിദ്യാർഥികൾ പ്രോജക്ട് റിപ്പോർട്ടും ഹാൾടിക്കറ്റുമായി പരീക്ഷാകേന്ദ്രത്തിൽ എത്തിച്ചേരണം. സ്‌പെഷൽ പരീക്ഷ കോവിഡ്19 വ്യാപനം കാരണം ആഗസ്റ്റ് 2021 ലെ ഒന്നാം സെമസ്റ്റർ സി.ബി.സി.എസ് ബി.എ/ ബി.എസ്.സി/ ബി.കോം പരീക്ഷകൾ എഴുതാൻ സാധിക്കാത്ത വിദ്യാർഥികൾക്ക് സ്‌പെഷൽ പരീക്ഷക്ക് അപേക്ഷിക്കാം. വിദ്യാർഥികൾ അവരുടെ പേര്, കാൻഡിഡേറ്റ് കോഡ്, പ്രോഗ്രാമിന്‍റെ പേര്, കോഴ്സ് കോഡ് എന്നിവ അടങ്ങുന്ന അപേക്ഷ ആരോഗ്യ വകുപ്പിന്‍റെയോ തദ്ദേശസ്വയംഭരണ വകുപ്പിന്‍റെയോ സാക്ഷ്യപത്രം സഹിതം 2022 മാർച്ച് 22 നകം അതാത് പ്രിൻസിപ്പാളിന് സമർപ്പിക്കണം. പരീക്ഷ ഫീസ് വിദൂര വിദ്യാഭ്യാസ പഠനകേന്ദ്രം നടത്തുന്ന 1, 2,3,4 സെമസ്റ്റർ എം.എസ്സി കമ്പ്യൂട്ടർ സയൻസ് സപ്ലിമെന്‍ററി (2003 സ്കീം 2004 അഡ്മിഷൻ ഒഴികെ) പരീക്ഷകൾക്ക് പിഴകൂടാതെ മാർച്ച് 24 വരെയും 150 രൂപ പിഴയോടുകൂടി മാർച്ച് 28 വരെയും 400 രൂപ പിഴയോടുകൂടി മാർച്ച് 30 വരെയും ഫീസടച്ച് ഓൺലൈനായും (2014 അഡ്മിഷൻ), 2014 അഡ്മിഷന് മുമ്പുള്ളവർക്ക് നേരിട്ടും അപേക്ഷിക്കാം. വിശദവിവരം വെബ്സൈറ്റിൽ. വിദൂര വിദ്യാഭ്യാസ പഠനകേന്ദ്രം നടത്തുന്ന പോസ്റ്റ് ഗ്രാജ്വേറ്റ് ഡിഗ്രി/ ഡിപ്ലോമ (2017 അഡ്മിഷന് മുമ്പുള്ളത്) സപ്ലിമെന്‍ററി പരീക്ഷകൾക്ക് പിഴയില്ലാതെ മാർച്ച് 24 വരെയും 150 രൂപ പിഴയോടുകൂടി മാർച്ച് 28 വരെയും 400 രൂപ പിഴയോടുകൂടി മാർച്ച് 30 വരെയും അപേക്ഷിക്കാം. വിശദവിവരം വെബ്സൈറ്റിൽ. സൂക്ഷ്മപരിശോധന 2021 സെപ്റ്റംബർ മാസം നടത്തിയ ഒന്നാം സെമസ്റ്റർ യൂനിറ്ററി എൽ.ബി.ബി പരീക്ഷയുടെ ഉത്തരക്കടലാസുകളുടെ സൂക്ഷ്മപരിശോധനക്ക് അപേക്ഷ സമർപ്പിച്ചിട്ടുള്ള വിദ്യാർഥികൾ ഫോട്ടോ പതിച്ച തിരിച്ചറിയൽ കാർഡും പ്രസ്തുത പരീക്ഷയുടെ ഹാൾ ടിക്കറ്റുമായി മാർച്ച് 18, 19, 21 എന്നീ തീയതികളിൽ ഇ.ജെ. സെക്ഷനിൽ എത്തിച്ചേരണം. എം.ജി അപേക്ഷ തീയതി കോട്ടയം: ആറാം സെമസ്റ്റർ സി.ബി.സി.എസ് (2019 അഡ്മിഷൻ - റെഗുലർ / 2017, 2018 അഡ്മിഷൻ - റീ അപ്പിയറൻസ്), സി.ബി.സി.എസ് സൈബർ ഫോറൻസിക് (2019 അഡ്മിഷൻ -റെഗുലർ), സി.ബി.സി.എസ്.എസ് (2013 മുതൽ 2016 വരെയുള്ള അഡ്മിഷൻ റീ അപ്പിയറൻസ്), സി.ബി.സി.എസ്.എസ് സൈബർ ഫോറൻസിക് (2014 മുതൽ 2018 വരെയുള്ള അഡ്മിഷൻ - റീ അപ്പിയറൻസ്) പരീക്ഷകൾക്ക് പിഴയില്ലാതെ ഈ മാസം 22 മുതൽ 25 വരെയും 525 രൂപ പിഴയോടെ 26 മുതൽ 28 വരെയും 1050 രൂപ സൂപ്പർഫൈനോടെ 29നും അപേക്ഷിക്കാം. റെഗുലർ വിദ്യാർഥികൾ 210 രൂപയും വീണ്ടുമെഴുതുന്നവർ പേപ്പറൊന്നിന് 35 രൂപ വീതവും (പരമാവധി 210 രൂപ) സി.വി ക്യാമ്പ് ഫീസായി പരീക്ഷാഫീസിന് പുറമേ അടക്കണം. ഫീസ് സംബന്ധിച്ച കൂടുതൽ വിവരങ്ങൾ സർവകലാശാല വെബ്‌സൈറ്റിൽ (www.mgu.ac.in). പരീക്ഷഫലം 2021 ഡിസംബറിൽ നടന്ന ഒന്നാം സെമസ്റ്റർ എം.എച്ച്.ആർ.എം (2020 അഡ്മിഷൻ -റെഗുലർ / 2019, 2018 അഡ്മിഷൻ -സപ്ലിമെന്‍ററി) പരീക്ഷഫലം പ്രഖ്യാപിച്ചു. പുനർമൂല്യനിർണയത്തിനും സൂക്ഷ്മപരിശോധനക്കുമുള്ള അപേക്ഷ യഥാക്രമം 370 രൂപ, 160 രൂപ നിരക്കിലുള്ള ഫീസ് സഹിതം പരീക്ഷ കൺട്രോളറുടെ കാര്യാലയത്തിൽ സ്വീകരിക്കുന്ന അവസാന തീയതി ഈ മാസം 30. 2021 ഡിസംബറിൽ സ്‌കൂൾ ഓഫ് മാനേജ്‌മെന്‍റ് ആൻഡ് ബിസിനസ് സ്റ്റഡീസ് നടത്തിയ പിഎച്ച്.ഡി കോഴ്‌സ് വർക്ക് -സ്‌പെഷൽ രണ്ട് (2019 അഡ്മിഷൻ -മാനേജ്‌മെന്‍റ് സയൻസസ് ഫാക്കൽറ്റി, സി.എസ്.എസ്) പരീക്ഷഫലം പ്രഖ്യാപിച്ചു. 2021 ഡിസംബറിൽ സ്‌കൂൾ ഓഫ് കെമിക്കൽ സയൻസസ് നടത്തിയ രണ്ടാം സെമസ്റ്റർ എം.എസ്സി കെമിസ്ട്രി -ഇനോർഗാനിക്, ഓർഗാനിക്, ഫിസിക്കൽ, പോളിമർ (2020 അഡ്മിഷൻ -റെഗുലർ - സയൻസ് ഫാക്കൽറ്റി, സി.എസ്.എസ്) പരീക്ഷഫലം പ്രഖ്യാപിച്ചു. 2021 ഒക്ടോബറിൽ നടത്തിയ സ്‌കൂൾ ഓഫ് ഗാന്ധിയൻ തോട്ട് ആൻഡ് ഡെവലപ്‌മെന്‍റ് സ്റ്റഡീസ് നടത്തിയ ഒന്നാം സെമസ്റ്റർ എം.എ ഗാന്ധിയൻ സ്റ്റഡീസ് /എം.എ ഡെവലപ്‌മെന്‍റ് സ്റ്റഡീസ് (സോഷ്യൽ സയൻസസ് ഫാക്കൽറ്റി -സി.എസ്.എസ് -2020-2022 ബാച്ച്) പരീക്ഷഫലം പ്രഖ്യാപിച്ചു. സ്‌കൂൾ ഓഫ് പെഡഗോഗിക്കൽ സയൻസസ് 2021 ആഗസ്റ്റിൽ നടത്തിയ നടത്തിയ ഒന്നാം സെമസ്റ്റർ എം.എഡ് (എജുക്കേഷൻ ഫാക്കൽറ്റി -സി.എസ്.എസ് - 2020-2022 ബാച്ച്) പരീക്ഷഫലം പ്രഖ്യാപിച്ചു. ഫോട്ടോ: ktl MOOC program pic മഹാത്മാഗാന്ധി സർവകലാശാലയുടെ കീഴിലുള്ള കോളജുകളിലെ ബിരുദവിദ്യാർഥികൾക്കായി നടത്തിവരുന്ന എം.ഒ.ഒ.സി- ഓർഗാനിക് ഫാർമിങ് കോഴ്‌സിനോടനുബന്ധിച്ച് 'വേണം വീട്ടിലൊരു കറിവേപ്പ്' പദ്ധതിയുടെ ഭാഗമായി പത്തനംതിട്ട കാതോലിക്കറ്റ് കോളജിലെ വിദ്യാർഥികൾ നട്ടുവളർത്തിയ കറിവേപ്പിൻ തൈകൾ പൊതുസമൂഹത്തിന് വിതരണംചെയ്യുന്ന പരിപാടിയുടെ ഉദ്ഘാടനം മഹാത്മാഗാന്ധി സർവകലാശാല പ്രോ-വൈസ് ചാൻസലർ പ്രഫ. സി.ടി. അരവിന്ദകുമാർ നിർവഹിക്കുന്നു

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story