Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 17 March 2022 5:44 AM IST Updated On
date_range 17 March 2022 5:44 AM ISTബേസ്ബാൾ: പെൺകുട്ടികളിൽ കോഴിക്കോട് ജില്ലക്ക് കിരീടം
text_fieldsbookmark_border
മട്ടാഞ്ചേരി: ഫോർട്ട്കൊച്ചി പരേഡ് മൈതാനിയിൽ നടക്കുന്ന സംസ്ഥാന സബ് ജൂനിയർ ബേസ്ബാൾ ചാമ്പ്യൻഷിപ്പിൽ പെൺകുട്ടികളുടെ വിഭാഗം മത്സരത്തിൽ കോഴിക്കോട് ജില്ല ചാമ്പ്യൻമാരായി. കലാശക്കളിയിൽ ആതിഥേയരായ എറണാകുളം ജില്ലയെ 17-13നാണ് ഇവർ തോൽപിച്ചത്. അന്തർദേശീയ ഗുസ്തി റഫറി എം.എം. സലീം സമ്മാനദാനം നിർവഹിച്ചു. അസോസിയേഷൻ സംസ്ഥാന സെക്രട്ടറി ആനന്ദ് ലാൽ അധ്യക്ഷത വഹിച്ചു. കേരള സ്പോർട്സ് കൗൺസിൽ അംഗം കെ.എം. ഷാഹുൽ ഹമീദ്, ടെന്നിസൺ പി. ജോസ്, ഡോ. അൻസാരി, പി.പി. ബഷീർ എന്നിവർ സംസാരിച്ചു. വ്യാഴാഴ്ച ആൺകുട്ടികളുടെ സെമി ഫൈനൽ, ഫൈനൽ മത്സരങ്ങൾ നടക്കും. ചിത്രം: ബേസ്ബാൾ സബ്ജൂനിയർ പെൺകുട്ടികളുടെ വിഭാഗത്തിൽ ചാമ്പ്യൻമാരായ കോഴിക്കോട് ജില്ല ടീമിന് ട്രോഫി സമ്മാനിക്കുന്നു

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story