Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 17 March 2022 5:37 AM IST Updated On
date_range 17 March 2022 5:37 AM ISTവല്ലം-കോടനാട് റോഡിന്റെ അറ്റകുറ്റപ്പണിയില്‍ അപാകത
text_fieldsbookmark_border
ബി.എം.സി നിലവാരത്തില്‍ കിടന്ന റോഡ് അതിന്‍റെ പ്രയോജനം ഇല്ലാതാക്കി പെരുമ്പാവൂര്‍: വല്ലം-കോടനാട് റോഡിന്റെ അറ്റകുറ്റപ്പണിയില്‍ അപാകതയെന്ന് ആരോപണം. ബി.എം.സി നിലവാരത്തില്‍ നിര്‍മിച്ച റോഡില്‍ അറ്റകുറ്റപ്പണിയുടെ പേരില്‍ അങ്ങിങ്ങായി ടാറും മെറ്റലും പാകിയിരിക്കുകയാണ്. വല്ലം ജങ്ഷന്‍ മുതല്‍ ഒക്കല്‍ പഞ്ചായത്ത് അതിര്‍ത്തി വരെ അരയടിയിലും ഒരടിയിലും ഏതാനും ഇടങ്ങളില്‍ മാത്രമാണ് കേടുപാടുണ്ടായത്. കൂവപ്പടി പഞ്ചായത്ത് അതിര്‍ത്തിയില്‍ ചിലയിടങ്ങളില്‍ മാത്രം ടാറിങ് പൊട്ടി ചെറിയ കുഴികള്‍ രൂപപ്പെട്ടിരുന്നു. കുഴി രൂപപ്പെടുന്ന സ്ഥലങ്ങളില്‍ സാധാരണ ഒരു സ്ക്വയര്‍ മീറ്റര്‍ ചുറ്റളവില്‍ ചിപ്പിങ് വര്‍ക്കുകള്‍ ചെയ്യാറുണ്ട്. എന്നാല്‍, വല്ലം-കോടനാട് റോഡിലെ എസ്റ്റിമേറ്റ് തയാറാക്കിയ ഉദ്യോഗസ്ഥര്‍ ടാറിങ് മൊത്തം തകര്‍ന്നതായി കാണിച്ച് കണക്കെടുക്കുകയായിരുന്നു. റോഡ് പൊളിഞ്ഞ ഇടങ്ങളില്‍ ഒരു മീറ്റര്‍ അറ്റകുറ്റപ്പണി ചെയ്യുന്നതിന് പകരം കിലോമീറ്റര്‍ ദൂരത്തില്‍ 20 എം.എം കണക്കില്‍ ചിപ്പിങ് നടത്താനുള്ള എസ്റ്റിമേറ്റ് തയാറാക്കിയാണ് പണി പൂര്‍ത്തിയാക്കിയതെന്ന് ഇതുസംബന്ധിച്ച് വല്ലം-ചൂണ്ടി പൗരസമിതി റോഡ് വിഭാഗം എക്‌സിക്യൂട്ടിവ് എൻജിനീയര്‍ക്ക് നല്‍കിയ പരാതിയില്‍ പറയുന്നു. ഏതാനും ദൂരത്തില്‍ മാത്രം നടത്തേണ്ട അറ്റകുറ്റപ്പണി കിലോമീറ്ററുകള്‍ നീളത്തില്‍ ചെയ്ത് ബി.എം.സി നിലവാരത്തില്‍ കിടന്ന റോഡിന്റെ ഗുണനിലവാരത്തെ പൂര്‍ണമായും ഇല്ലാതാക്കി. ആവശ്യത്തില്‍ കവിഞ്ഞ് എസ്റ്റിമേറ്റ് തയാറാക്കി ലക്ഷങ്ങള്‍ കൈക്കലാക്കുകയെന്ന ഗൂഢലക്ഷ്യമാണ് ഇതിന് പിന്നില്‍ നടന്നതെന്നാണ് ആക്ഷേപം. എസ്റ്റിമേറ്റ് ശരിയായി പരിശോധിക്കുന്നതിലും നിര്‍മാണ വേളയില്‍ പണി വിലയിരുത്തുന്നതിലും ഉദ്യോഗസ്ഥരുടെ ഭാഗത്തുനിന്ന് വീഴ്ച സംഭവിച്ചതായും പൗരസമിതി ഭാരവാഹികള്‍ ചൂണ്ടിക്കാട്ടുന്നു. നിലവില്‍ റോഡിലൂടെയുള്ള യാത്ര സുഖകരമല്ലെന്ന പരാതിയും വ്യാപകമാണ്. em pbvr 1 Road അറ്റകുറ്റപ്പണി കഴിഞ്ഞ വല്ലം-കോടനാട് റോഡ്
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
