Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightനെല്ലിമറ്റത്ത്...

നെല്ലിമറ്റത്ത് കുടിവെള്ളമെത്തിയിട്ട് രണ്ടാഴ്ച

text_fields
bookmark_border
കോതമംഗലം: കവളങ്ങാട് പഞ്ചായത്തിലെ നെല്ലിമറ്റം, പോത്തുകുഴി, കാട്ടാട്ടുകുളം, പുല്ലുകുത്തിപ്പാറ, കോളനിപ്പടി, വടക്കുംപാടം, കരിമരുതംചാൽ തുടങ്ങിയ പ്രദേശങ്ങളിൽ കുടിവെള്ളക്ഷാമം രൂക്ഷം. പെരിയാറിലെ ആവോലിച്ചാൽ പമ്പ് ഹൗസിൽനിന്ന്​ വിതരണം ചെയ്യുന്ന വെള്ളമാണ് പ്രദേശത്ത് ജനങ്ങൾക്ക് ഏക ആശ്രയം. കഴിഞ്ഞ രണ്ടാഴ്ചയായി ഇത്​ ലഭ്യമാകുന്നില്ല. ജനം പരാതി പറഞ്ഞതിനാൽ വാഹനത്തിൽ രണ്ടുപ്രാവശ്യം വെള്ളമെത്തിച്ചു. കുറച്ചുദിവസമായി അതും ഇല്ലാതായി. എത്രയുംവേഗം കുടിവെള്ള വിതരണം പുനഃസ്ഥാപിക്കണമെന്നും അല്ലാത്തപക്ഷം കവളങ്ങാട് ഗ്രാമപഞ്ചായത്ത് ഓഫിസിന് മുന്നിലും വാട്ടർ അതോറിറ്റി കോതമംഗലം ഓഫിസിനു മുന്നിലും അനിശ്ചിതകാല സമരം തുടങ്ങുമെന്ന്​ കോളനിപ്പടിയിൽ ചേർന്ന എച്ച്.എം.എസ് നെല്ലിമറ്റം മേഖല കമ്മിറ്റി നേതൃയോഗം തീരുമാനിച്ചു. യോഗം സംസ്ഥാന വൈസ് പ്രസിഡന്റ് മനോജ് ഗോപി ഉദ്ഘാടനം ചെയ്തു. മേഖല പ്രസിഡന്റ് ഷാമോൻ കാസിം അധ്യക്ഷത വഹിച്ചു. കെ.ജി. സോമൻ, അനൂപ് പരീത്, പി.എ. ഷഫീഖ്​ എന്നിവർ സംസാരിച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story