Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightമദ്യം വിളമ്പാൻ ...

മദ്യം വിളമ്പാൻ വനിതകൾ; ബാറിനെതിരെ എക്​സൈസ്​ നടപടി

text_fields
bookmark_border
കൊച്ചി: വിദേശ വനിതകളെ ഉപയോഗിച്ച്​ മദ്യം വിളമ്പിയ ബാറിനെതിരെ എക്​സൈസിന്‍റെ നടപടി. എറണാകുളം രവിപുരത്ത് പബ്​ മാതൃകയിൽ നവീകരിച്ച തുറന്ന ഹാ‌ർബ‌ർ വ്യൂ ഫ്ലൈ ഹൈ ബാറിനെതിരെ​ കേസെടുക്കുകയും മാനേജറെ അറസ്റ്റ്​ ചെയ്യുക​യും ചെയ്തു​. നവീകരിച്ച ബാറിന്‍റെ ഉദ്ഘാടന ദിവസം അഞ്ച്​​ വിദേശവനിതകളെയാണ്​ മദ്യം വിളമ്പാൻ നിയമിച്ചിരുന്നത്.​ ഇതിന്‍റെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വൈറലായിരുന്നു. തുടർന്ന്​ നടത്തിയ പരിശോധന​ക്കൊടുവിലാണ്​ വിദേശമദ്യ ചട്ടം 27എ ലംഘിച്ച് വനിതകളെക്കൊണ്ട് മദ്യം വിളമ്പിച്ചതിന് ബാറിനെതിരെയും സ്റ്റോക് ബുക്ക് എഴുതാത്തതിന് മാനേജർക്കെതിരെയും രണ്ട് കേസ്​ രജിസ്റ്റ‌ർ ചെയ്തത്. ബാ‌ർ മാനേജർ കണ്ണൂ‌ർ സ്വദേശി അബ്ദുൽ ഖാദറാണ് (50) അറസ്റ്റിലായത്. ഇയാളെ ജാമ്യത്തിൽ വിട്ടു. കഴിഞ്ഞ 11നായിരുന്നു ബാർ പുതുക്കിപ്പണിതശേഷം ഉദ്​ഘാടനം ചെയ്തത്​. എറണാകുളം എക്സൈസ് സ്പെഷൽ സ്ക്വാഡ് ഇൻസ്​പെക്ടർ അൻവ‌‌ർ സാദത്തിന്‍റെ നേതൃത്വത്തിലായിരുന്നു പരിശോധന. പ്രാഥമിക അന്വേഷണ റിപ്പോ‌ർട്ട് എക്സൈസ് ഡെപ്യൂട്ടി കമീഷണ‌ർക്ക് കൈമാറി.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story