Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 16 March 2022 5:47 AM IST Updated On
date_range 16 March 2022 5:47 AM ISTഒരാഴ്ചയായി വെള്ളമില്ല, പ്രതിഷേധവുമായി കൗൺസിലർ
text_fieldsbookmark_border
കാക്കനാട്: കുടിവെള്ള ക്ഷാമം രൂക്ഷമായതോടെ ജല അതോറിറ്റിക്ക് മുന്നിൽ കുത്തിയിരിപ്പ് പ്രതിഷേധവുമായി വാർഡ് കൗൺസിലർ. തൃക്കാക്കര നഗരസഭയിലെ 42ആം വാർഡ് (മാമ്പള്ളിപ്പറമ്പ്) കൗൺസിലർ രജനി ജീവനാണ് ജല അതോറിറ്റി തൃക്കാക്കര സെക്ഷൻ ഓഫിസിന് മുന്നിൽ പ്രതിഷേധിച്ചത്. രജനിയുടെ വാർഡിൽപെട്ട മാതൃക ലൈൻ, സഹകരണ റോഡ്, മാമ്പള്ളിപ്പറമ്പ് ഭാഗങ്ങളിൽ കഴിഞ്ഞ ദിവസങ്ങളിൽ കുടിവെള്ളം തടസ്സപ്പെട്ടിരുന്നു. ഭൂരിഭാഗം ജനങ്ങളും ജല അതോറിറ്റി പൈപ്പ് ലൈൻ വഴി വെള്ളത്തെയാണ് ആശ്രയിക്കുന്നത്. ഒരാഴ്ചയായിട്ടും കുടിവെള്ളമില്ലാതെ വന്നതോടെയാണ് വാർഡ് കൗൺസിലർ പ്രതിഷേധത്തിന് എത്തിയത്. അസി. എൻജിനീയർ അടക്കമുള്ളവർ എത്തി കുടിവെള്ള വിതരണം എത്രയുംവേഗം പുനഃസ്ഥാപിക്കുമെന്ന് ഉറപ്പുനൽകിയ ശേഷമാണ് പ്രതിഷേധം അവസാനിപ്പിച്ചത്. ഫോട്ടോ: ഒരാഴ്ചയായി കുടിവെള്ള വിതരണം തടസ്സപ്പെട്ടതിനെ തുടർന്ന് തൃക്കാക്കര നഗരസഭ കൗൺസിലർ രജനി ജല അതോറിറ്റി ഓഫിസിനു മുന്നിൽ കുത്തിയിരുന്ന് പ്രതിഷേധിച്ചപ്പോൾ

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story