Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 16 March 2022 5:47 AM IST Updated On
date_range 16 March 2022 5:47 AM ISTബജറ്റ്: വൈപ്പിൻകരക്കാർക്ക് സന്തോഷിക്കാനേറെ
text_fieldsbookmark_border
വൈപ്പിൻ: ഗ്രാമീണ, കായൽ ടൂറിസം പദ്ധതികൾ ഉൾപ്പെടുന്ന ബജറ്റ് പ്രഖ്യാപനവും നിർദേശങ്ങളും വൈപ്പിൻ ദ്വീപിന് വൻവികസനം ഉറപ്പാക്കുമെന്ന് കണക്കുകൂട്ടൽ. ക്ഷീരകർഷക ക്ഷേമം ഉറപ്പാക്കാൻ വൈപ്പിൻ ബ്ലോക്ക് പഞ്ചായത്തിന് കീഴിൽ പദ്ധതി നടപ്പാക്കുന്നതിനും ചെറായി തുണ്ടിടപ്പറമ്പിൽ മിശ്രഭോജന സ്‌മാരകം നിർമിക്കുന്നതിനും ചെറായി പണ്ഡിറ്റ് കറുപ്പൻ സ്‌മാരക മന്ദിരത്തിന് അധിക തുക അനുവദിക്കുന്നതിനും ബജറ്റിൽ നിർദേശമുണ്ട്. 10.8 കോടിയുടെ പദ്ധതികൾ മണ്ഡലത്തിന് പ്രത്യേകമായി മാത്രം അനുവദിച്ചിട്ടുള്ളത്. പ്രത്യേകമായുള്ള പദ്ധതികൾക്ക് പുറമെ പൊതുവായി പ്രഖ്യാപിച്ച വിവിധ വകുപ്പുതല പദ്ധതികളിൽനിന്നുള്ള വിഹിതവും കൂടിച്ചേരുമ്പോൾ മികച്ച പരിഗണനയും പരിരക്ഷയുമാണ് ലഭ്യമാക്കാനായതെന്ന് കെ.എൻ. ഉണ്ണികൃഷ്ണൻ എം.എൽ.എ ചൂണ്ടിക്കാട്ടി. മുൻകാലങ്ങളിൽ നിർദേശിച്ച പദ്ധതികളുടെ തുടർച്ചയും ഉറപ്പാക്കാൻ കഴിയുന്ന സാഹചര്യവുമുണ്ട്. കടമക്കുടി ഉൾപ്പെടെ വൈപ്പിൻ നിയോജക മണ്ഡലത്തിലെ പഞ്ചായത്തുകളെ ബന്ധിപ്പിക്കുന്ന ഗ്രാമീണ കായൽ ടൂറിസം പദ്ധതിക്ക് 1.6 കോടി പ്രാഥമിക വിഹിതമായി വകയിരുത്തി. എട്ടു കോടി ചെലവ് പ്രതീക്ഷിക്കുന്ന ടൂറിസം കോറിഡോർ പദ്ധതിയുടെ ഭാഗമായാണിത്. വൈപ്പിൻ ബ്ലോക്കിന് കീഴിൽ ക്ഷീരവികസന ഭാഗമായി ആംബുലേറ്ററി ലാബും വന്ധ്യത ക്ലിനിക്കും ചാണക സംസ്‌കരണ യൂനിറ്റും ആരംഭിക്കുന്ന പദ്ധതിക്ക് 30 ലക്ഷമാണ് നീക്കിവെച്ചത്. ഒന്നര കോടിയുടേതാണ് പദ്ധതി. ചെറായി തുണ്ടിടപ്പറമ്പിൽ സഹോദരൻ അയ്യപ്പന്‍റെ നേതൃത്വത്തിൽ നടന്ന മിശ്രഭോജനത്തിന്റെ ചിരസ്‌മരണ നിലനിർത്തുന്നതിന് സ്‌മാരകം നിർമിക്കുന്നതിന് പ്രാഥമിക വിഹിതമായി 14 ലക്ഷം രൂപയാണ് നീക്കിവെപ്പ്. ചെറായിയിൽ പണ്ഡിറ്റ് കറുപ്പൻ സ്‌മാരക മന്ദിരത്തിന് അധിക തുകയായി 12,00,000 ലക്ഷം അനുവദിച്ചു. വൈപ്പിൻ-ഫോർട്ട്കൊച്ചി ജലമാർഗം പുതിയ ഒരു റോ റോ കൂടെയിറക്കാനുള്ള ബജറ്റ് പ്രഖ്യാപനം മണ്ഡലത്തിന് ഏറെ ഗുണകരമാണെന്ന് എം.എൽ.എ പറഞ്ഞു. 10 കോടിയാണ് ഇതിന് അനുവദിച്ചിട്ടുള്ളത്. 356 കോടിയുടെ ടൂറിസം ഹബ് പദ്ധതിയിൽ മണ്ഡലത്തിന് അർഹമായ പ്രയോജനം ലഭിക്കും. ഒരു പഞ്ചായത്ത് ഒരു ടൂറിസം ഡെസ്റ്റിനേഷൻ, ബീച്ച് - ക്രൂയിസ് പദ്ധതികളും 1405.71 കോടിയുടെ കുടിവെള്ള വിതരണ, മലിനജല നിർമാർജന പദ്ധതിയും മണ്ഡലത്തിന് വലിയതോതിൽ ഗുണകരമാകുമെന്നും കണക്കുകൂട്ടുന്നു. കൊച്ചി സംയോജിത ജല ഗതാഗത സംവിധാനം, ജല മെട്രോ പദ്ധതി എന്നിവയും ഗുണം ചെയ്യും. മത്സ്യബന്ധന തൊഴിലാളികളുടെ സാമൂഹിക സുരക്ഷ ഉറപ്പാക്കുന്നതിനും മത്സ്യകൃഷി പ്രോത്സാഹിപ്പിക്കുന്നതിനും വിഹിതം വർധിപ്പിക്കുന്ന ബജറ്റ് സമുദ്രസുരക്ഷക്കായി 5.50 കോടി അനുവദിച്ചിട്ടുണ്ട്. പുനർഗേഹം പദ്ധതിക്ക് 16 കോടിയും മത്സ്യത്തൊഴിലാളികളുടെ അടിസ്ഥാന സൗകര്യങ്ങൾക്കും മാനവ വികസനത്തിനുമായി 72 കോടിയുമാണ് നീക്കിവെക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story