Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightലുലു മാൾ ആഘോഷത്തിൽ...

ലുലു മാൾ ആഘോഷത്തിൽ ശ്രീശാന്തും മഞ്ജു വാര്യരും

text_fields
bookmark_border
ലുലു മാൾ ആഘോഷത്തിൽ ശ്രീശാന്തും മഞ്ജു വാര്യരും കൊച്ചി: ഒൻപതാം വാർഷികത്തിൽ ലുലു മാളിൽ നടന്ന ആഘോഷത്തിൽ പ​ങ്കെടുത്ത്​ നടി മഞ്ജു വാര്യരും ക്രിക്കറ്റ് താരം എസ്. ശ്രീശാന്തും. ഇരുവരും ചേർന്ന് കേക്ക് മുറിച്ചു. സംവിധായകൻ മധു വാര്യർ, കാമറാമാൻ സുകുമാർ തുടങ്ങിയവരും പങ്കെടുത്തു. ക്രിക്കറ്റിൽനിന്ന്​ വിരമിച്ച ശേഷം ശ്രീശാന്ത്​ പ​ങ്കെടുത്ത ആദ്യ പൊതുപരിപാടിയാണിത്​. ഫസ്റ്റ് ക്ലാസ് ക്രിക്കറ്റിൽ നിന്നുമാത്രമാണ് വിരമിച്ചിട്ടുള്ളൂവെന്നും കളി ഇനിയും ഏറെ ബാക്കി ഉണ്ടെന്നും അദ്ദേഹം പറഞ്ഞു. തന്‍റെ ഭാഗ്യ നമ്പർ ഒമ്പതാണെന്നും ലുലുമാളിന്‍റെ ഒമ്പതാം വാർഷികത്തിൽ അതിഥിയായി എത്താൻ സാധിച്ചത് സന്തോഷം ഉണ്ടാക്കുന്നുവെന്നും കൂട്ടിച്ചേർത്തു. താൻ നായികയാവുന്ന ലളിതം സുന്ദരം എന്ന പുതിയ സിനിമയുടെ അണിയറ പ്രവർത്തകർക്ക് ഒപ്പമാണ് മഞ്ജു വേദിയിലെത്തിയത്. സംസ്ഥാന ചലച്ചിത്ര അവാര്‍ഡ് ജേതാവ്​ സൂരജ് സന്തോഷിന്‍റെ ബാന്‍ഡ് അവതരിപ്പിച്ച സംഗീതനിശ അരങ്ങേറി. ക്രിസ്​മസ് - ഷോപ് ആൻഡ് വിൻ നറുക്കെടുപ്പിലെ വിജയിക്ക്​ കാർ സമ്മാനിച്ചു. ലുലു ഗ്രൂപ് ഇന്ത്യ സി.ഇ.ഒ ആൻഡ്​​ ഡയറക്ടർ എം.എ. നിഷാദ്, ബിസിനസ് ഹെഡ്സ് ഷിബു ഫിലിപ്സ്, സി.ഒ.ഒ രജിത് രാധാകൃഷ്ണൻ, സി.എഫ്.ഒ സതീഷ് കുറുപ്പത്ത്, കോമേഴ്സ്യൽ മാനേജർ സാദിഖ് കാസിം, പ്രോജക്ട്​ ഡയറക്ടർ ബാബു വർഗീസ്, ലുലു ഗ്രൂപ് ഇന്ത്യ മീഡിയ കോഓഡിനേറ്റർ എൻ.ബി. സ്വരാജ്, ലുലു ഫൺട്യൂറ ഡയറക്ടർ അംബികാപതി, ഹൈപ്പർമാർക്കറ്റ് ജനറൽ മാനേജർ സുധീഷ് നായർ, ലുലു മാൾ മാനേജർ ഹരി സുഹാസ്, ലുലു ഗ്രൂപ് ആർക്കിടെക്ട് കെ.വി. പ്രസൂൺ, എച്ച്.ആർ മാനേജർ കെ.പി. രാജീവ് എന്നിവർ പങ്കെടുത്തു. EKG lulu manju: കൊച്ചി ലുലു മാളിന്‍റെ ഒമ്പതാം വാർഷികാഘോഷത്തിൽ ക്രിക്കറ്റ് താരം എസ്. ശ്രീശാന്ത്, നടി മഞ്ജു വാര്യർ, സംവിധായകൻ മധു വാര്യർ എന്നിവർ ചേർന്ന് കേക്ക് മുറിക്കുന്നു
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story