Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightവേലിയേറ്റം തടയാൻ...

വേലിയേറ്റം തടയാൻ ഇടക്കൊച്ചിയിൽ സ്ലൂയിസ് നിർമാണം പൂർത്തിയാകുന്നു

text_fields
bookmark_border
വേലിയേറ്റം തടയാൻ ഇടക്കൊച്ചിയിൽ സ്ലൂയിസ് നിർമാണം പൂർത്തിയാകുന്നു
cancel
പള്ളുരുത്തി: കായൽ വേലിയേറ്റം തടയുന്നതിനായി ഇടക്കൊച്ചിയിൽ സ്ലൂയിസ് നിർമാണം പൂർത്തിയാകുന്നു. ഇടക്കൊച്ചി പതിനാറാം ഡിവിഷനിൽ കൊച്ചി നഗരസഭ പ്ലാൻ ഫണ്ടിൽ നിന്നും 12 ലക്ഷം രൂപ മുടക്കിയാണ് മൂന്ന് സ്ലൂയിസുകൾ നിർമിക്കുന്നത്. ഇടക്കൊച്ചിയിൽ രൂക്ഷമായ വേലിയേറ്റം അനുഭവപ്പെട്ട ഇടക്കൊച്ചി സെറ്റിൽമെന്‍റ്​ റോഡ് , കൊളംബസ് റോഡ്, കുട്ടികൃഷ്ണൻ വൈദ്യർ റോഡ് എന്നിവിടങ്ങളിലാണ് സ്ലൂയിസ് സ്ഥാപിച്ചിരിക്കുന്നത്. കായലിൽനിന്ന് കൂടുതലായി വെള്ളം കയറി വരുന്ന കനാലുകൾക്ക് കുറുകെയാണ് സ്ലൂയിസ് സ്ഥാപിച്ചിരിക്കുന്നത്. വേലിയേറ്റം അനുഭവപ്പെടുമ്പോൾ പ്രദേശത്തുള്ളവർക്ക് തന്നെ എളുപ്പത്തിൽ പ്രവർത്തിപ്പിക്കാവുന്ന രീതിയിലാണ് നിർമാണം പൂർത്തിയാകുന്നത്. കഴിഞ്ഞ തവണ രൂക്ഷമായ വേലിയേറ്റമാണ് ഇടക്കൊച്ചി പ്രദേശങ്ങളിൽ അനുഭവപ്പെട്ടത്. വേലിയേറ്റത്തിന് പരിഹാരം കാണുന്നതിന് കാതറിൻ കോൺവെന്‍റിന് സമീപം രണ്ട് സ്ലൂയിസുകൾ നിർമിക്കുന്നതിനായി മുൻ എം. എൽ.എ ജോൺ ഫെർണാണ്ടസ് 19 ലക്ഷം രൂപ അനുവദിച്ചിരുന്നു. 2018 ൽ ഇതിന്റെ ടെൻഡർ നടപടികൾ പൂർത്തീകരിച്ചതാണെങ്കിലും കരാറുകാരൻ ജോലി പൂർത്തിയാക്കാത്തതിനാൽ മുടങ്ങിക്കിടക്കുകയാണ്. ഈ സ്ലൂയിസുകളുടെ നിർമാണം പൂർത്തിയായാൽ 16-ാം ഡിവിഷനിലെ വേലിയേറ്റത്തിന് ശാശ്വത പരിഹാരമാകുമെന്ന് കൗൺസിലർ അഭിലാഷ് തോപ്പിൽ പറഞ്ഞു. ചിത്രം - വേലിയേറ്റം തടയുന്നതിനായി ഇടക്കൊച്ചിയിൽ നിർമാണം പൂർത്തിയാകുന്ന സ്ലൂയിസ്
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story