Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 15 March 2022 5:47 AM IST Updated On
date_range 15 March 2022 5:47 AM ISTഅന്ധകാരത്തോട്: അപ്രോച് റോഡ് ഇടിഞ്ഞത് നിര്‍മാണത്തിലെ അപാകത -ട്രൂറ
text_fieldsbookmark_border
തൃപ്പൂണിത്തുറ: മാര്‍ക്കറ്റ് റോഡില്‍ അന്ധകാരത്തോടിന് കുറുകെ പുനര്‍നിര്‍മിക്കുന്ന പാലത്തിൻെറ അപ്രോച്ച് റോഡ് ഇടിഞ്ഞത് നിര്‍മാണത്തിലെ അപാകതയാണെന്ന് തൃപ്പൂണിത്തുറ രാജനഗരി യൂനിയന്‍ ഓഫ് റെസിഡന്റ്സ് അസോസിയേഷന്‍ (ട്രൂറ). നിര്‍മാണത്തിലെ അപാകതക്ക് ഉത്തരവാദിയായ കരാറുകാരനെതിരെ നടപടി സ്വീകരിക്കണമെന്നും ഉദ്യോഗസ്ഥരുടെ മേല്‍നോട്ടം നിര്‍മാണ സ്ഥലത്ത് ഉറപ്പുവരുത്തണമെന്നും ആവശ്യപ്പെട്ട് പൊതുമരാമത്ത് ഓഫിസിനു മുന്നില്‍ ധര്‍ണ നടത്തി. ട്രൂറ ചെയര്‍മാന്‍ വി.പി. പ്രസാദ് ഉദ്ഘാടനം ചെയ്തു. പത്തുകോടി മുടക്കി ഒരു വര്‍ഷം മുമ്പ് നടത്തിയ അന്ധകാരത്തോടിൻെറ നവീകരണ ഭാഗമായ വശത്തെ ഭിത്തിയാണ് ഇടിഞ്ഞുവീണത്. നവീകരണ ജോലികള്‍ 2018ല്‍ ആരംഭിച്ചതാണെങ്കിലും പാതിവഴിയില്‍ മുടങ്ങിക്കിടക്കുകയാണ്. ഇതിനായി നിയോഗിച്ച കരാറുകാരനുതന്നെ മാര്‍ക്കറ്റ് റോഡിലെ പാലം നിര്‍മിക്കാന്‍ കരാർ നല്‍കിയത് ദുരൂഹമാണെന്ന് വി.പി. പ്രസാദ് പറഞ്ഞു. അഴിമതി അന്വേഷിക്കണമെന്നാവശ്യപ്പെട്ട് സംസ്ഥാന ചീഫ് ടെക്‌നിക്കല്‍ എക്‌സാമിനര്‍ക്ക് പരാതി നല്‍കിയെന്ന് ചെയര്‍മാന്‍ പറഞ്ഞു. ട്രൂറ മേഖല പ്രസിഡന്‍റ് എം. സന്തോഷ്‌കുമാര്‍ അധ്യക്ഷത വഹിച്ചു. കണ്‍വീനര്‍ വി.സി. ജയേന്ദ്രന്‍, സി.എസ്. മോഹനന്‍, ജിജി വെണ്ടറ പള്ളി, എം. രവി, വി. മുരളീകൃഷ്ണദാസ്, പി.എം. വിജയന്‍, എം.എസ്. നായര്‍, മാധവന്‍കുട്ടി, കെ. ബാലചന്ദ്രന്‍, ആര്‍. കൃഷണ സ്വാമി, പ്രമോദ് എന്നിവര്‍ പങ്കെടുത്തു. EC-TPRA-3 TRURA രാജനഗരി യൂനിയന്‍ ഓഫ് റെസിഡന്റ്സ് അസോസിയേഷന്‍ നേതൃത്വത്തില്‍ തൃപ്പൂണിത്തുറ പൊതുമരാമത്ത് ഓഫിസിനുമുന്നില്‍ നടത്തിയ ധര്‍ണ
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
