Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 15 March 2022 5:47 AM IST Updated On
date_range 15 March 2022 5:47 AM ISTബസ്റ്റാൻഡ് കം വ്യാപാരസമുച്ചയം; റവന്യൂ വകുപ്പ് അനുമതി നിഷേധിച്ചെന്ന് നഗരസഭാ അധ്യക്ഷ
text_fieldsbookmark_border
കാക്കനാട്: തൃക്കാക്കര നഗരസഭയുടെ സ്വപ്ന പദ്ധതിയായ ബസ്സ്റ്റാൻഡ് കം വ്യാപാര സമുച്ചയത്തിൻെറ പുനർ നിർമാണം വീണ്ടും ആശങ്കയിൽ. നിർമാണ പ്രവർത്തനങ്ങൾക്ക് അനുമതി നൽകുമെന്ന് റവന്യൂ വകുപ്പ് അറിയിച്ചിരുന്നെങ്കിലും പിന്നീട് അനുമതി നിഷേധിച്ചതോടെയാണ് പ്രതിസന്ധിയിലായത്. കഴിഞ്ഞ ദിവസം നഗരസഭ അധ്യക്ഷ അജിത് തങ്കപ്പനുമായി നടത്തിയ ചർച്ചയിലാണ് അനുമതി നൽകാനാവില്ലെന്ന് ജില്ല കലക്ടർ ജാഫർ മാലിക് അറിയിച്ചത്. ബസ് സ്റ്റോപ്പും വ്യാപാര സമുച്ചയവും നഗരസഭ ഓഫിസും ഉൾപ്പെടുന്ന സ്ഥലം റവന്യൂ പുറമ്പോക്ക് ഭൂമിയാണെന്നായിരുന്നു നേരത്തേ മുതൽ റവന്യൂ വകുപ്പിൻെറ വാദം. എന്നാൽ, ആഴ്ചകൾക്ക് മുമ്പ് നഗരസഭ അധികൃതരും കലക്ടറുമായി നടത്തിയ ചർച്ചയിൽ നിർമാണ പ്രവർത്തനങ്ങളുമായി മുന്നോട്ടു പോകാൻ നഗരസഭയ്ക്ക് കലക്ടർ അനുമതി നൽകിയിരുന്നു. നിലവിൽ നഗരസഭയുടെ സ്ഥാപനങ്ങൾ പ്രവർത്തിക്കുന്ന സ്ഥലത്തു നിർമാണം നടത്തുന്നതിൽ തടസ്സമില്ലെന്നും സമീപത്തുള്ള സർക്കാർ ഭൂമി അനുമതിയില്ലാതെ ഉപയോഗിക്കരുതെന്നുമായിരുന്നു നിർദേശം. ഇതോടെ നിർമാണ പ്രവർത്തനങ്ങളുമായി മുന്നോട്ടു പോകാനായിരുന്നു നഗരസഭയുടെ തീരുമാനം. ഇത് സംബന്ധിച്ച് ചൊവ്വാഴ്ച വൈകീട്ട് കലക്ടറുമായി കൂടിക്കാഴ്ചക്ക് എത്തിയപ്പോഴായിരുന്നു ചട്ടപ്രകാരം നിർദിഷ്ട സ്ഥലത്തുള്ള അനുമതി നൽകാനാവില്ലെന്ന് അറിയിച്ചതെന്ന് അജിത തങ്കപ്പൻ വ്യക്തമാക്കി. കലക്ടറും പ്രതിപക്ഷവും തമ്മിലുള്ള ഒത്തുകളിയാണ് സംഭവത്തിന് പിന്നിൽ എന്നും അവർ കൂട്ടിച്ചേർത്തു. 40 വർഷത്തോളം പഴക്കമുള്ള വ്യാപാര സമുച്ചയത്തിൽ പലയിടത്തും ജീർണിച്ച സ്ഥിതിയാണുള്ളത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story