Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightറോ റോ അറ്റകുറ്റപ്പണി...

റോ റോ അറ്റകുറ്റപ്പണി വൈകുന്നത്​ സാ​​ങ്കേതിക കാരണത്താൽ -മേയർ

text_fields
bookmark_border
കൊച്ചി: ഫോര്‍ട്ട്കൊച്ചി-വൈപ്പിന്‍ റൂട്ടില്‍ സര്‍വിസ് നടത്തുന്ന രണ്ടാമത്തെ ജങ്കാറായ സേതുസാഗര്‍ 2‍ൻെറ അറ്റകുറ്റപ്പണി വൈകുന്നത്​ സാ​ങ്കേതിക കാരണങ്ങൾ കൊണ്ടെന്ന്​ മേയർ എം. അനിൽകുമാർ. അറ്റകുറ്റപ്പണി നടത്തുന്ന ഷിപ്​യാര്‍ഡില്‍നിന്ന്​ സ്പെയര്‍പാര്‍ട്സ്​ ഇന്‍വോയ്സ് ലഭ്യമാകേണ്ടതുണ്ട്. വിദേശത്തുനിന്ന്​ ഇറക്കുമതി ചെയ്യേണ്ട സ്പെയര്‍പാര്‍ട്സ് ലഭിച്ചാലുടന്‍ തന്നെ ഷിപ്​യാര്‍ഡ് നഗരസഭക്ക് ഇന്‍വോയ്സ് നല്‍കും. ഇന്‍വോയ്സ് ലഭ്യമായാല്‍ ഉടന്‍ നഗരസഭ തുക ഷിപ്​യാര്‍ഡിന്​ നല്‍കുമെന്നും അദ്ദേഹം പറഞ്ഞു. ഡ്രൈഡോക്കിങ്​ ചെയ്യുന്നതുമായി ബന്ധപ്പെട്ട് ഷിപ്​യാര്‍ഡ് ആവശ്യപ്പെട്ടത് 2.26 കോടിയാണ്. കൗണ്‍സില്‍ തീരുമാനപ്രകാരം നിരക്ക് നെഗോഷിയേറ്റ് ചെയ്ത് 1.99 കോടിയായി കുറവ് വരുത്തുകയായിരുന്നു. നഗരസഭയുമായുള്ള കരാര്‍ പ്രകാരം 30 ശതമാനം തുക ആവശ്യപ്പെട്ട് മാർച്ച്​ രണ്ടിന്​ ഷിപ്​യാർഡ്​ കത്ത് നല്‍കിയിട്ടുണ്ട്​. മാർച്ച്​ എട്ടിന്​ കൗണ്‍സില്‍ അത് അംഗീകരിച്ച് ഷിപ്​യാര്‍ഡിന് വര്‍ക്ക് ഓര്‍ഡറും നല്‍കി. ഈ തുക നഗരസഭ ഷിപ്​യാര്‍ഡിന് നല്‍കാന്‍ നീക്കിവെച്ചിട്ടുണ്ട്​. കഴിഞ്ഞ കൗണ്‍സിലി‍ൻെറ കാലത്ത് സേതുസാഗര്‍-1 ഡ്രൈഡോക് ചെയ്ത ഇനത്തില്‍ ഷിപ്​യാര്‍ഡിന് നല്‍കേണ്ട തുകയായ 87,57,600 രൂപ ഈ കൗണ്‍സില്‍ ചുമതലയേറ്റ ശേഷമാണ് നല്‍കിയതെന്നും മേയർ അറിയിച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story