Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightകെ.ടി.ജി.എ...

കെ.ടി.ജി.എ തൃപ്പൂണിത്തുറ മേഖല സമ്മേളനവും ഭാരവാഹി തെരഞ്ഞെടുപ്പും

text_fields
bookmark_border
കെ.ടി.ജി.എ തൃപ്പൂണിത്തുറ മേഖല സമ്മേളനവും ഭാരവാഹി തെരഞ്ഞെടുപ്പും
cancel
തൃപ്പൂണിത്തുറ: കേരള ടെക്​സൈല്‍സ് ആൻഡ്​ ഗാര്‍മെന്റ്‌സ് ഡീലേഴ്‌സ് വെല്‍ഫെയര്‍ അസോസിയേഷന്‍ തൃപ്പൂണിത്തുറ ഘടകത്തി‍ൻെറ മേഖല സമ്മേളനം നടന്നു. എന്‍.എം.ഫുഡ് വേള്‍ഡില്‍ സംഘടിപ്പിച്ച സമ്മേളനം സംസ്ഥാന ജനറല്‍ സെക്രട്ടറി കെ. കൃഷ്ണന്‍ ഉദ്ഘാടനം ചെയ്തു. കോവിഡ് പ്രതിസന്ധിമൂലം തകര്‍ന്ന വസ്ത്രമേഖലയെ സംരക്ഷിക്കുന്നതിനായി സര്‍ക്കാര്‍ തലത്തില്‍ നടപടി വേണമെന്ന്​ പ്രമേയത്തിലൂടെ സമ്മേളനം ആവശ്യപ്പെട്ടു. മേഖല പ്രസിഡന്‍റ്​ എസ്. രാജേന്ദ്രന്‍ അധ്യക്ഷത വഹിച്ചു. സംസ്ഥാന ട്രഷറര്‍ എം.എന്‍. ബാബു, സംസ്ഥാന രക്ഷാധികാരി ബീന കണ്ണന്‍, ജില്ല പ്രസിഡന്‍റ്​ എ.വൈ. ജോണ്‍സണ്‍, ജില്ല ജനറല്‍ സെക്രട്ടറി നവാബ്​ ജാന്‍, ജില്ല ട്രഷറര്‍ തരുണ്‍ മോഹന്‍, വനിത വിങ് വര്‍ക്കിങ് പ്രസിഡന്‍റ്​ ജക്‌സി ഡേവിഡ്, ജില്ല ഓര്‍ഗനൈസിങ് സെക്രട്ടറി സിയാദ് വിസ്മയ, മേഖല സെക്രട്ടറി കൃഷ്ണദാസ് എം. കര്‍ത്ത എന്നിവര്‍ സംസാരിച്ചു. ഭാരവാഹികൾ: കൃഷ്ണദാസ് എം. കര്‍ത്ത (പ്രസി), ടി.എ. ഹന്‍സാർ (സെക്ര), ബാലു ജയപ്രകാശ് (വര്‍ക്കിങ് പ്രസി), അബ്ദുല്‍ മനാഫ് (ട്രഷ). EC-TPRA-1 KTGA കെ.ടി.ജി.എ തൃപ്പൂണിത്തുറ മേഖല സമ്മേളനം സംസ്ഥാന ജനറല്‍ സെക്രട്ടറി കെ. കൃഷ്ണന്‍ ഉദ്ഘാടനം ചെയ്യുന്നു
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story