Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 15 March 2022 5:47 AM IST Updated On
date_range 15 March 2022 5:47 AM ISTനവീകരിച്ച പാൽ സംഭരണ വിപണന കേന്ദ്രം തുറന്നു
text_fieldsbookmark_border
പറവൂർ: ഏഴിക്കര പള്ളിയാക്കൽ സർവിസ് സഹകരണ ബാങ്കിലെ ക്ഷീര കർഷക സ്വാശ്രയ സഹായ സംഘത്തിനുകീഴിൽ കർഷക സേവന കേന്ദ്രത്തിൽ പ്രവർത്തിക്കുന്ന പാൽ സംഭരണ വിപണന കേന്ദ്രം ആധുനിക സൗകര്യങ്ങളോടെ നവീകരിച്ചു. പ്രവർത്തനവും ക്ഷീരകർഷകർക്കുള്ള പെൻഷൻ വിതരണവും ജി.സി.ഡി.എ ചെയർമാൻ കെ. ചന്ദ്രൻപിള്ള ഉദ്ഘാടനം ചെയ്തു. ബാങ്ക് പ്രസിഡൻറ് എം.എസ്. ജയചന്ദ്രൻ അധ്യക്ഷത വഹിച്ചു. ക്ഷീര കർഷകർക്കുള്ള നബാർഡിൻെറ ലോൺ സബ്സിഡിയായ 16,79,800 രൂപ പഞ്ചായത്ത് പ്രസിഡൻറ് കെ.ഡി. വിൻസന്‍റ് വിതരണം ചെയ്തു. സഹകരണസംഘം അസി. രജിസ്ട്രാർ ടി.എം. ഷാജിത, ഭരണസമിതി അംഗങ്ങളായ എം.ബി. ചന്ദ്രബോസ്, കെ.പി. ദാമോദരൻ, സെക്രട്ടറി എം.പി. വിജയൻ എന്നിവർ സംസാരിച്ചു. ചിത്രം EA PVR naveekaricha 6 പള്ളിയാക്കൽ സഹകരണ ബാങ്കിൻെറ നവീകരിച്ച പാൽ സംഭരണ വിപണനകേന്ദ്രം ജി.സി.ഡി.എ ചെയർമാൻ കെ. ചന്ദ്രൻ പിള്ള ഉദ്ഘാടനം ചെയ്യുന്നു
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
