Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 15 March 2022 5:47 AM IST Updated On
date_range 15 March 2022 5:47 AM ISTഐ.എസ്.എൽ സെമി ഫൈനൽ ബിഗ് സ്ക്രീനിൽ
text_fieldsbookmark_border
ആലുവ: നഗരസഭ 100ാം വാർഷികത്തോടനുബന്ധിച്ച് കേരള ബ്ലാസ്റ്റേഴ്സിൻെറയും ജംഷഡ്പൂർ എഫ്.സിയുടെയും ഐ.എസ്.എൽ സെമി ഫൈനൽ മത്സരം ബിഗ് സ്ക്രീനിൽ പ്രദർശിപ്പിക്കും. ആലുവ നഗരസഭ ടൗൺഹാളിന് മുന്നിലാണ് മത്സരം കാണാൻ അവസരം ഒരുക്കുന്നതെന്ന് നഗരസഭ ചെയർമാൻ എം.ഒ. ജോണും സ്ഥിരം സമിതി അധ്യക്ഷൻ ഫാസിൽ ഹുസൈനും അറിയിച്ചു. ആലുവ ഫെഡറൽ ബാങ്കും കൊച്ചി സിറ്റി എഫ്.സി ഫുട്ബാൾ ക്ലബും നഗരസഭയും ചേർന്നാണ് പ്രദർശനം ഒരുക്കുന്നത്. ഐ.എസ്.എൽ മത്സരം ആരംഭിക്കുന്നതിന് മുമ്പ് കാണികൾക്കായി ഷൂട്ട്ഔട്ട് മത്സരം ഉൾപ്പെടെ രസകരമായ മത്സരങ്ങൾ ആവിഷ്കരിച്ചിട്ടുണ്ട്. മികച്ച രീതിയിൽ വ്യത്യസ്ത വേഷം അണിഞ്ഞ് മത്സരം കാണാനെത്തുന്ന പ്രേക്ഷകനെ തെഞ്ഞെടുത്ത് സമ്മാനം നൽകും.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story