Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightപള്ളിക്കുനേരെ...

പള്ളിക്കുനേരെ സാമൂഹികവിരുദ്ധരുടെ ആക്രമണശ്രമം

text_fields
bookmark_border
പറവൂർ: വടക്കേക്കര ജുമാമസ്ജിദിനുനേരെ സാമൂഹികവിരുദ്ധരുടെ ആക്രമണശ്രമം. മസ്ജിദിലെത്തിയ അക്രമിസംഘം ഖതീബിനെയും മദ്​റസ വിദ്യാർഥികളെയും അസഭ്യം പറയുകയും ആക്രമിക്കാൻ ശ്രമിക്കുകയും ചെയ്തു. ഞായറാഴ്‌ച രാത്രി 10.30നാണ് സംഭവം. കാറിൽ പള്ളിക്കുമുന്നിലെത്തിയ സംഘം അടച്ചിട്ട ഗേറ്റ് തകർക്കാൻ ശ്രമം നടത്തി. ഇത് നടക്കാതിരുന്നതിനെത്തുടർന്നാണ് പള്ളിയിലുള്ളവർക്കുനേരെ ഭീഷണി മുഴക്കിയത്. സംഭവത്തിൽ വടക്കേക്കര മുസ്​ലിം ജമാഅത്ത് ഭാരവാഹികൾ മുഖ്യമന്ത്രി, റൂറൽ എസ്​.പി, വടക്കേക്കര പൊലീസ് എന്നിവർക്ക് പരാതി നൽകി. നാട്ടിൽ നിലനിൽക്കുന്ന സാമുദായിക സൗഹാർദാന്തരീക്ഷം തകർക്കാനുള്ള ചിലരുടെ നീക്കത്തിനെതിരെ ജാഗ്രത പാലിക്കണമെന്ന് മഹല്ല് കമ്മിറ്റി ആവശ്യപ്പെട്ടു. സംഭവത്തിൽ പൊലീസ് ശക്തമായ നടപടി സ്വീകരിക്കണമെന്നും പ്രസിഡൻറ് കെ.എം. അമീർ ആവശ്യപ്പെട്ടു. രണ്ടുമാസംമുമ്പ് പറയകാട് ജുമാമസ്ജിദിനകത്ത് സാമൂഹികവിരുദ്ധർ കരിഓയിൽ ഒഴിച്ചിരുന്നു. അക്രമിസംഘത്തെ കണ്ടെത്തി നടപടി സ്വീകരിക്കണമെന്ന് സി.പി.എം ചിറ്റാറ്റുകര ലോക്കൽ സെക്രട്ടറി ടി.എസ്. രാജൻ ആവശ്യപ്പെട്ടു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story