Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 15 March 2022 5:39 AM IST Updated On
date_range 15 March 2022 5:39 AM ISTപൗലോസ് സാറിന്റെ പുസ്തകശേഖരം ഇനി മോറക്കാല കെ.എ. ജോർജ് ലൈബ്രറിക്ക്
text_fieldsbookmark_border
പള്ളിക്കര: 1994 ജൂലൈ 21ന് ഈ ലോകത്തോട് വിടപറഞ്ഞ പൗലോസ് സാറിൻെറ പുസ്തകശേഖരം മുഴുവന്‍ അദ്ദേഹത്തിൻെറ ഭാര്യ കുഞ്ഞമ്മ ടീച്ചര്‍ മോറക്കാല കെ.എ. ജോര്‍ജ് ലൈബ്രറിക്ക് സംഭാവനയായി നല്‍കി. സാംസ്‌കാരിക മേഖലയിൽ തിളങ്ങിനിന്ന അദ്ദേഹം കിഴക്കമ്പലം സെന്‍റ് ജോസഫ് ഹൈസ്‌കൂളിലെ മലയാളം അധ്യാപകന്‍ ആയി സേവനം അനുഷ്ഠിക്കുമ്പോഴാണ് മരണപ്പെടുന്നത്. ഞാറള്ളൂര്‍ ബേത്ലഹേം ഹൈസ്‌കൂളില്‍നിന്ന് റിട്ടയര്‍ ചെയ്ത കുഞ്ഞുമ്മ ടീച്ചര്‍ക്ക് ഈ പുസ്തകങ്ങള്‍ മക്കളെപ്പോലെ ആയിരുന്നു. മുക്കാല്‍ ലക്ഷം രൂപ വിലവരുന്ന 360 ഓളം പുസ്തകങ്ങളാണ് ലൈബ്രറിക്ക് നല്‍കിയത്. പുസ്തകം സൂക്ഷിച്ചു വെക്കാനുള്ള അലമാര വാങ്ങാനുള്ള തുകയും നല്‍കി. ലൈബ്രറി പ്രസിഡന്‍റ് എം.കെ. വര്‍ഗീസ്, വൈസ് പ്രസിഡന്‍റ് പി.ഐ. പരീക്കുഞ്ഞ്, സെക്രട്ടറി സാബു വര്‍ഗീസ് എന്നിവര്‍ ചേര്‍ന്ന് പുസ്തകങ്ങള്‍ ഏറ്റുവാങ്ങി. പടം. പൗലോസ് സാറിൻെറ പുസ്തക ശേഖരം അദ്ദേഹത്തിൻെറ ഭാര്യ കുഞ്ഞമ്മ മോറക്കാല കെ.എ. ജോര്‍ജ് ലൈബ്രറിക്ക് കൈമാറുന്നു (em palli 1)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
