Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 15 March 2022 5:39 AM IST Updated On
date_range 15 March 2022 5:39 AM ISTഭൂതത്താൻകെട്ടിൽ അടിഞ്ഞ മണൽ നീക്കാൻ നടപടി -മന്ത്രി റോഷി അഗസ്റ്റിൻ
text_fieldsbookmark_border
കോതമംഗലം: ഭൂതത്താൻകെട്ടിൽ 2018 ലെ പ്രളയത്തെ തുടർന്ന് അടിഞ്ഞു കൂടിയ മണൽ നീക്കാനുള്ള നടപടി സ്വീകരിക്കുമെന്ന് മന്ത്രി റോഷി അഗസ്റ്റിൻ നിയമസഭയിൽ പറഞ്ഞു. ആന്റണി ജോൺ എം.എൽ.എ യുടെ ചോദ്യത്തിന് മറുപടി പറയുകയായിരുന്നു മന്ത്രി. പ്രതിവർഷം സ്വദേശിയരും വിദേശീയരുമായ രണ്ട് ലക്ഷത്തോളം വിനോദ സഞ്ചാരികൾ വന്നുപോകുന്ന കേരളത്തിലെ തന്നെ പ്രധാന വിനോദ സഞ്ചാര കേന്ദ്രമാണ് ഭൂതത്താൻകെട്ട്. എന്നാൽ, പ്രളയം മൂലം വലിയ തോതിൽ പടവുകളിൽ അടിഞ്ഞു കൂടിയിട്ടുള്ള മണൽ ഇവിടത്തെ ടൂറിസം വികസനത്തിനു കൂടി തടസ്സമാണ്. ഇതിനാൽ അടിയന്തരമായി മണൽ നീക്കം ചെയ്യുന്നതിനുള്ള നടപടി സ്വീകരിക്കണമെന്ന് എം.എൽ.എ ആവശ്യപ്പെട്ടിരുന്നു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story