Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 15 March 2022 5:36 AM IST Updated On
date_range 15 March 2022 5:36 AM ISTയുവതിയെ കുത്തിയയാൾ പിടിയിൽ
text_fieldsbookmark_border
കളമശ്ശേരി: ജോലി കഴിഞ്ഞ് താമസസ്ഥലത്തേക്ക് മടങ്ങുകയായിരുന്ന യുവതിയെ തടഞ്ഞുനിർത്തി കുത്തിപ്പരിക്കേൽപിച്ചയാളെ അറസ്റ്റ് ചെയ്തു. പാലക്കാട് സ്വദേശി കിഴക്കഞ്ചേരി കോലഞ്ചിറ പുത്തനാക്കയം സതീഷ് കുമാറിനെയാണ് (36) പിടികൂടിയത്. ഇടപ്പള്ളി മാളിൽനിന്ന് ജോലി കഴിഞ്ഞ് താമസസ്ഥലത്തേക്ക് മടങ്ങവെ പെരുമ്പാവൂർ സ്വദേശിനിയായ യുവതിയെയാണ് വട്ടേക്കുന്നം തുരങ്കപാതക്ക് സമീപം വെച്ച് ഞായറാഴ്ച രാത്രി 8.15ഓടെ തടഞ്ഞുനിർത്തി ആക്രമിച്ചത്. സംഭവം ശ്രദ്ധയിൽപെട്ട നാട്ടുകാർ യുവാവിനെ കൈയോടെ പിടികൂടി പൊലീസിന് കൈമാറുകയായിരുന്നു. പുറത്ത് കുത്തേറ്റ യുവതിയെ പത്തടിപ്പാലം കിൻഡർ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കൊലപാതകശ്രമത്തിനും സ്ത്രീകൾക്ക് നേരെയുള്ള ആക്രമണത്തിനും കേസെടുത്തതായി പൊലീസ് പറഞ്ഞു. EC KALA 4 SADEESHKUMAR സതീഷ് കുമാർ
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
