Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 15 March 2022 5:34 AM IST Updated On
date_range 15 March 2022 5:34 AM ISTദീപു വധം: പ്രതികളുടെ ജാമ്യഹരജി സെഷൻസ് കോടതി പരിഗണിക്കുന്നതിന് താൽക്കാലിക വിലക്ക്
text_fieldsbookmark_border
കൊച്ചി: കിഴക്കമ്പലത്തെ ട്വന്റി 20 പ്രവർത്തകൻ ദീപുവിനെ കൊലപ്പെടുത്തിയ കേസിലെ പ്രതികളുടെ ജാമ്യഹരജി എറണാകുളം പ്രിൻസിപ്പൽ ജില്ല സെഷൻസ് കോടതി പരിഗണിക്കുന്നത് ഹൈകോടതി താൽക്കാലികമായി തടഞ്ഞു. ജാമ്യഹരജിയിൽ ന്യായമായ വിചാരണ നടക്കില്ലെന്നും കോടതി മാറ്റണമെന്നും ആവശ്യപ്പെട്ട് ദീപുവിന്‍റെ പിതാവ് കുഞ്ഞാറു നൽകിയ ഹരജിയിലാണ് ജസ്റ്റിസ് മേരി ജോസഫിന്‍റെ ഇടക്കാല ഉത്തരവ്. ഹൈകോടതിയിലെ ഹരജിയിൽ തീർപ്പുണ്ടാകും വരെ എറണാകുളം സെഷൻസ് കോടതി കേസ് പരിഗണിക്കരുതെന്നാണ് നിർദേശം. സെഷൻസ് കോടതിയിലേക്ക് കേസ് ഡയറി നൽകിയിട്ടുണ്ടെങ്കിൽ പബ്ലിക് പ്രോസിക്യൂട്ടർക്ക് കൈമാറാനും പ്രോസിക്യൂട്ടർ അത് 16ന് ഹൈകോടതിയിൽ സമർപ്പിക്കാനും സിംഗിൾബെഞ്ച് നിർദേശിച്ചു. ഹരജിയിൽ പരാമർശിക്കുന്ന പ്രതികളുടെ ജാമ്യഹരജികൾ സെഷൻസ് ജഡ്ജി ഹൈകോടതിക്ക് പരിശോധനക്കായി കൈമാറണം. ഹരജി വീണ്ടും 16ന് പരിഗണിക്കാൻ മാറ്റി. ചൊവ്വാഴ്ച സെഷൻസ് കോടതി ജാമ്യഹരജി പരിഗണിക്കാനിരിക്കെയാണ് ഉത്തരവ്. ഫെബ്രുവരി 12ന് സി.പി.എം പ്രവർത്തകരുടെ ആക്രമണത്തിനിരയായ ദീപു 18ന് ആശുപത്രിയിലാണ് മരിച്ചത്. അറസ്റ്റിലായ സി.പി.എം കാവുങ്ങൽ പറമ്പ് ബ്രാഞ്ച് സെക്രട്ടറി പറാട്ട് ബീയാട്ട് അബ്ദുൽ റഹ്മാൻ, പറാട്ടുവീട്ടിൽ സൈനുദ്ദീൻ സലാം, നെടുങ്ങാടൻ ബഷീർ, വലിയപറമ്പിൽ അസീസ് എന്നിവരുടെ ജാമ്യഹരജിയാണ് പരിഗണനയിലുള്ളത്. പ്രിൻസിപ്പൽ സെഷൻസ് ജഡ്ജിയുടെ പിതാവ് സി.പി.എം തൃശൂർ ജില്ല സെക്രട്ടറിയാണെന്നും സി.പി.എം പ്രവർത്തകർ പ്രതികളായ കൊലക്കേസ് രാഷ്ട്രീയ വൈരാഗ്യത്തെ തുടർന്നുള്ളതാണെന്നും ചൂണ്ടിക്കാട്ടിയാണ് ന്യായമായ വിചാരണ നടക്കില്ലെന്ന ആശങ്ക ഹരജിക്കാരൻ ഉന്നയിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story