Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 15 March 2022 5:34 AM IST Updated On
date_range 15 March 2022 5:34 AM IST'ദലിതെഴുത്ത് ലോകോത്തര സാഹിത്യശാഖയായി മാറി'
text_fieldsbookmark_border
photo- EKG TKC കൊച്ചി: ദലിതെഴുത്ത് ഇന്ത്യയിലെ എന്നല്ല ലോകോത്തര സാഹിത്യവുമായി താരതമ്യം ഉണര്‍ത്തുന്ന ഒരു സാഹിതീയ ശാഖയായി വളര്‍ന്നുകഴിഞ്ഞെന്ന് ചിന്തകന്‍ ഡോ. അജയ് ശേഖര്‍. ലോകമെമ്പാടുമുള്ള സര്‍വകലാശാലകളിലും പ്രസിദ്ധീകരണശാലകളിലും ഇന്ത്യന്‍ സാഹിത്യത്തിലെ ഈ പുതിയ ആവിഷ്‌കാരത്തെക്കുറിച്ച് വലിയ വിമര്‍ശക വിചാരങ്ങള്‍ നടന്നുവരുകയാണെന്നും ടി.കെ.സി വടുതലക്കുശേഷം പ്രതിഭാധനരുടെ വലിയ നിരതന്നെ ഈ മേഖലയില്‍ ഉണ്ടെന്നും അദ്ദേഹം പറഞ്ഞു. ടി.കെ.സി വടുതലയുടെ ജന്മശതാബ്ദി പ്രതിമാസ പ്രഭാഷണ പരമ്പരയില്‍ ദലിതെഴുത്ത് ടി.കെ.സിക്കുശേഷം എന്ന വിഷയത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. അംബേദ്കറുടെ ഭരണഘടന ഏറ്റവും വലിയ പ്രതിസന്ധി നേരിടുന്ന ഇന്ന് ഈ പ്രബുദ്ധത കുറച്ചുകൂടി ജാഗരൂകരാകേണ്ടതുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. കഥാകൃത്ത് ബോണി തോമസ്, ഷാജി ജോര്‍ജ് പ്രണത, ആഘോഷസമിതി ട്രഷറര്‍ എം.ആര്‍. മധു, ലളിത അയ്യപ്പന്‍ തുടങ്ങിയവർ സംസാരിച്ചു. EKG TKC : 'ദലിതെഴുത്ത് ടി.കെ.സിക്കുശേഷം' വിഷയത്തില്‍ ഡോ. അജയ് ശേഖര്‍ പ്രഭാഷണം നടത്തുന്നു
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story