Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 14 March 2022 5:44 AM IST Updated On
date_range 14 March 2022 5:44 AM ISTഇൻഡോർ പ്ലാന്‍റുകളിൽനിന്ന് നേട്ടം കൊയ്യാൻ പെരുമ്പടന്നയിലെ വീട്ടമ്മമാർ
text_fieldsbookmark_border
പറവൂർ: കോവിഡ് വ്യാപനത്തിൻെറ അടച്ചിടൽ കാലത്ത് തെളിഞ്ഞുവന്ന സാധ്യതകളിലൊന്ന് ജീവിതത്തിൽ മുതൽകൂട്ടാക്കുകയാണ് പെരുമ്പടന്നയിലെ ഒരു കൂട്ടം വീട്ടമ്മമാർ. അന്നത്തെ നേരമ്പോക്കിന് പലതും ചെയ്ത കൂട്ടത്തിൽ അലങ്കാരചെടികളുടെ സാധ്യത തിരിച്ചറിഞ്ഞ ചിലരാണ് പുതിയ കൂട്ടായ്മയിലൂടെ നേട്ടം കൊയ്യാനൊരുങ്ങുന്നത്. പെരുമ്പടന്ന എച്ച്.എം.സി റെസിഡന്റ്സ് അസോസിയേഷൻെറ കീഴിൽ കർഷക സംഘം രൂപവത്കരിച്ചാണ് പുതിയ പദ്ധതിക്ക് തുടക്കം കുറിക്കുന്നത്. വീടുകളിലും ഓഫിസുകളിലും അകത്തളങ്ങൾ മോടികൂട്ടാൻവെക്കുന്ന ഇൻഡോർ പ്ലാന്‍റുകൾക്ക് വർധിച്ചുവരുന്ന ഡിമാൻഡ് മനസ്സിലാക്കിയാണ് പുതിയ ആശയം നടപ്പാക്കുന്നതെന്ന് പദ്ധതിക്ക് നേതൃത്വം കൊടുക്കുന്ന വി.എസ്. ബോബൻ പറഞ്ഞു. സംഘത്തിന് കീഴിൽ പരിശീലനം നേടിയ അംഗങ്ങൾ വീടുകളിൽ വളർത്തിയെടുക്കുന്ന പ്ലാന്‍റുകൾ സംഘം തിരിച്ചെടുത്ത് വിപണനം നടത്തുന്നതാണ് പദ്ധതി. പ്ലാന്‍റുകളുടെ വിതരണം അസോസിയേഷൻ പ്രസിഡൻറ് നീണ്ടൂർ വിജയൻ ഉദ്ഘാടനം ചെയ്തു. സെക്രട്ടറി ഗണേശൻ, സംഘം സെക്രട്ടറി രമണി ഷാജി എന്നിവർ സംസാരിച്ചു. പടം EA PVR perumpadanna 2 പെരുമ്പടന്ന എച്ച്.എം.സി റെസിഡന്റ്സ് അസോസിയേഷൻെറ പ്ലാന്‍റുകളുടെ വിതരണം അസോസിയേഷൻ പ്രസിഡൻറ് നീണ്ടൂർ വിജയൻ ഉദ്ഘാടനം ചെയ്യുന്നു
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
