Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 14 March 2022 5:43 AM IST Updated On
date_range 14 March 2022 5:43 AM ISTആ 'സ്പെഷൽ ബാച്ച്' ഒരുമിച്ചുകൂടി
text_fieldsbookmark_border
കാക്കനാട്: കാക്കനാട് എം.എ.എച്ച്.എസ് സ്കൂളിലെ എസ്.എസ്.സി ബാച്ചിലെ പൂർവ വിദ്യാർഥികളുടെ സംഗമം നടന്നു. സെക്കൻഡറി സ്കൂൾ ലീവിങ്ങ് സർട്ടിഫിക്കറ്റ് എന്ന എസ്.എസ്.എൽ.സിയിൽനിന്ന് എൽ അഥവാ ലീവിങ്ങ് എടുത്തു മാറ്റിയ വർഷമായിരുന്നു അവർ പത്താം ക്ലാസിൽ പഠിച്ചിരുന്നത്. കൃത്യമായി പറഞ്ഞാൽ 1986-87 വിദ്യാഭ്യാസ വർഷം. പത്ത് ജയിച്ച് സ്കൂൾ വിടുമ്പോൾ കൈയിൽ കിട്ടിയ മുറം പോലെയുള്ള വലിയ സർട്ടിഫിക്കറ്റിലും ലീവിങ്ങ് ഒഴിവായതോടെ എസ്.എസ്.സി എന്നായി. അടുത്തവർഷം എൽ തിരികെ കയറ്റി വീണ്ടും എസ്.എസ്.എൽ.സി ആയതോടെ അക്കൊല്ലം പത്താംക്ലാസ് പാസായവരെല്ലാം എസ്.എസ്.സി ബാച്ച് എന്ന് അറിയപ്പെടാൻ തുടങ്ങി. നിലവിൽ പ്രാദേശിക സി.പി.എം നേതാവായ ടി.എ സുഗതൻ ഉൾപ്പെടെ വിവിധ മേഖലകളിലുള്ള 19 പേരാണ് കഴിഞ്ഞ ദിവസം വീണ്ടും സ്കൂളിൽ ഒത്തുകൂടിയത്. മൂന്നരപ്പതിറ്റാണ്ടിൻെറ മാറ്റങ്ങൾ എല്ലാവരിലും പ്രകടമായിരുന്നെങ്കിലും സന്തോഷത്തോടെ കളിച്ച് ചിരിച്ച് വീണ്ടും ഒന്നിക്കാം എന്ന് ഉറപ്പിച്ചാണ് മടങ്ങിയത്. ഫോട്ടോ: കാക്കനാട് എം.എ.എച്ച്.എസ് സ്കൂളിലെ എസ്.എസ്.സി ബാച്ചിലെ പൂർവ വിദ്യാർഥികൾ മൂന്നര പതിറ്റാണ്ടിനുശേഷം സ്കൂളിൽ ഒന്നിച്ചപ്പോൾ
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
