Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightമെക്ക ജില്ല കൺവെൻഷനും...

മെക്ക ജില്ല കൺവെൻഷനും കുടുംബസംഗമവും

text_fields
bookmark_border
കൊച്ചി: റിട്ട. ജസ്റ്റിസ് കെമാൽ പാഷ ഉദ്ഘാടനം ചെയ്തു. ജനങ്ങൾക്കിടയിൽ പരസ്പരവിശ്വാസവും ഐക്യവും വർധിപ്പിക്കേണ്ടത് കാലഘട്ടത്തി‍ൻെറ ആവശ്യമാണെന്ന് അദ്ദേഹം പറഞ്ഞു. മെക്ക ജില്ല പ്രസിഡൻറ് കെ.എം. സലിം അധ്യക്ഷത വഹിച്ചു. 33 വർഷമായി ന്യൂനപക്ഷ വിദ്യാഭ്യാസ മേഖലയിൽ ശാക്തീകരണ ശ്രമങ്ങൾക്ക് നേതൃത്വം നൽകുന്ന ഇസ്രയുടെ ലൈഫ് ടൈം അച്ചീവ്മെന്‍റ്​ അവാർഡ് കരസ്ഥമാക്കിയ മെക്ക സംസ്ഥാന ജനറൽ സെക്രട്ടറി എൻ.കെ. അലിക്ക്​ ഉപഹാരം നൽകി. സംസ്ഥാന സെക്രട്ടറി കെ.എം. അബ്ദുൽ കരീം സ്വാഗതം പറഞ്ഞു. ദേശീയ പ്രസിഡന്‍റ്​ എ.എസ്.എ. റസാഖ്​ സംസാരിച്ചു. അഡ്വ. വി.എച്ച്. ജാസ്മിൻ ചർച്ചക്ക് നേതൃത്വം നൽകി. സിജി മുൻ സംസ്ഥാന പ്രസിഡന്‍റ്​ അബ്ദുസ്സലാം, എൻ.കെ. അലി, ടി.എസ്. അസീസ്, എ.ഐ. മുബീൻ, എം.എ. ലത്തീഫ്, അബ്ദുസ്സലാം, എ. മുഹമ്മദ് അമ്പലപ്പുഴ, ജില്ല സെക്രട്ടറി യൂനുസ് കൊച്ചങ്ങാടി, ജമാൽ മുഹമ്മദ്, എ.എ. അബ്ദുൽ ഖാദർ, റഫീഖ് കുമ്പളം എന്നിവർ പ​ങ്കെടുത്തു. പാണക്കാട് ഹൈദരലി ശിഹാബ് തങ്ങളുടെ നിര്യാണത്തിൽ യോഗം അനുശോചനം രേഖപ്പെടുത്തി. നൂഹ് കൊച്ചി അനുശോചന പ്രമേയം അവതരിപ്പിച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story