Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightറവന്യൂ...

റവന്യൂ ക്വാര്‍ട്ടേഴ്‌സില്‍ പന്ത്രണ്ടുകാരൻ തൂങ്ങിമരിച്ച നിലയില്‍

text_fields
bookmark_border
നെടുങ്കണ്ടം: പന്ത്രണ്ടു വയസ്സുകാരനെ റവന്യൂ ക്വാര്‍ട്ടേഴ്‌സില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. നെടുങ്കണ്ടം താലൂക്ക് ഓഫിസ് ജീവനക്കാരനായ എ.കെ ജോഷിയുടെ മകന്‍ അനന്തുവാണ്​ മരിച്ചത്. ഞായറാഴ്ച വൈകീട്ട് 6.30ഓടെയാണ് സംഭവം. താലൂക്ക് ഓഫിസ് സ്റ്റാഫ് ക്വാര്‍ട്ടേഴ്‌സിന്റെ ജനാലയിലാണ് തൂങ്ങി മരിച്ച നിലയിൽ കണ്ടത്​. വീട്ടിലില്ലാതിരുന്ന മാതാപിതാക്കളും ഇളയ സഹോദരിയും മടങ്ങിയെത്തിയപ്പോള്‍ അകത്ത് നിന്നും കതക് പൂട്ടിയ നിലയിലായിരുന്നു. തുറക്കാതെ വന്നതോടെ അയല്‍വാസികളുടെ സഹായത്താല്‍ തുറന്ന് അകത്ത് കയറിയപ്പോള്‍ ജനാല കമ്പിയില്‍ തൂങ്ങിയ നിലയില്‍ കണ്ടെത്തുകയായിരുന്നു. ജോഷിയും ഭാര്യ സുബിതയും മൂകരും ബധിരരുമാണ്. നെടുങ്കണ്ടം സെന്‍റ്​ സെബാസ്റ്റ്യന്‍സ് സ്‌കൂളിലെ ഏഴാം ക്ലാസ് വിദ്യാർഥിയാണ് അനന്തു. നെടുങ്കണ്ടം പൊലീസ്​ അസ്വാഭാവിക മരണത്തിന്​ കേസെടുത്ത് അന്വേഷണം ആരംഭിച്ചു. TDD ANANTHU അനന്തു (12)
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story