Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 14 March 2022 5:41 AM IST Updated On
date_range 14 March 2022 5:41 AM ISTകേരളത്തെ വിദ്യാഭ്യാസ ഹബ്ബാക്കാനുള്ള നീക്കത്തിന് തുരങ്കംവെച്ചത് സി.പി.എം -എം.എം. ഹസൻ
text_fieldsbookmark_border
കൊച്ചി: കേരളത്തെ വിദ്യാഭ്യാസ ഹബ്ബാക്കി മാറ്റാനുള്ള ശ്രമങ്ങൾക്ക് തുരങ്കംവെച്ചത് സി.പി.എം ആണെന്ന് യു.ഡി.എഫ് കൺവീനർ എം.എം. ഹസൻ. കെ.പി.എസ്.ടി.എ (കേരള പ്രദേശ് സ്കൂൾ ടീച്ചേഴ്സ് അസോ) സംസ്ഥാന സമ്മേളനത്തിലെ രണ്ടാം ദിനത്തിൽ ട്രേഡ് യൂനിയൻ സുഹൃത്സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. മുതലാളിത്ത വ്യവസ്ഥക്ക് രാജ്യത്തെ അടിയറവെച്ച മോദി സർക്കാറിന്‍റെ അതേ പാതയിലാണ് കേരളത്തിൽ ഇടതുപക്ഷ സർക്കാറിന്‍റെ വിദ്യാഭ്യാസ മേഖല സ്വകാര്യവത്കരണത്തിനുള്ള ശ്രമ൦. തൊഴിലാളിവർഗ പാർട്ടി എന്നത് ഇപ്പോൾ അഴിമതിയും അക്രമവും വർഗീയതയും മുഖമുദ്രയാക്കി മാറ്റിയ പാർട്ടിയായി സി.പി.എം മാറിയെന്നും ഹസൻ പറഞ്ഞു. കെ.പി.എസ്.ടി.എ സംസ്ഥാന വൈസ് പ്രസിഡന്‍റ് നിസാം ചിതറ അധ്യക്ഷത വഹിച്ചു. ഡോ. മനോജ് ജോൺസൺ, ആർ. അരുൺ കുമാർ, എ.വി. ഇന്ദുലാൽ, കെ.വി. മുരളി, കെ.എ. ഉണ്ണി എന്നിവർ സംസാരിച്ചു. യാത്രയയപ്പ് സമ്മേളനം കെ. ബാബു എം.എൽ.എ നിർവഹിച്ചു. കെ.പി.എസ്.ടി.എ സംസ്ഥാന വൈസ് പ്രസിഡന്റ് എൻ. ശ്യാംകുമാർ അധ്യക്ഷത വഹിച്ചു. എ.ഐ.പി.ടി.എഫ് ദേശീയ ട്രഷറർ പി. ഹരിഗോവിന്ദൻ, ജനറൽ സെക്രട്ടറി സി. പ്രദീപ്, കെ. അബ്ദുൽ മജീദ്, അനിൽ വട്ടപ്പാറ, പി.കെ. അരവിന്ദൻ, കെ.എൽ. ഷാജു, രഞ്ജിത്ത് മാത്യു എന്നിവർ സംസാരിച്ചു. സമാപന സമ്മേളനം മുൻ എം.എൽ.എ വി.ടി. ബൽറാം ഉദ്ഘാടനം ചെയ്തു. റോജി എം. ജോൺ എം.എൽ.എ, ടോണി ചമ്മണി, എം. സലാഹുദ്ദീൻ, കെ. രമേശൻ, ടി.യു. സാദത്ത് എന്നിവർ സംസാരിച്ചു. ഭാരവാഹികൾ: സി. പ്രദീപ് (പ്രസി), പി.കെ. അരവിന്ദൻ (ജന. സെക്ര), അനിൽകുമാർ വട്ടപ്പാറ (ട്രഷ), കെ. അബ്ദുൽ മജീദ് (സീനിയർ വൈസ് പ്രസി), കെ.എൽ. ഷാജു (അസോ. ജന. സെക്ര), ടി.എ. ഷാഹിദ റഹ്മാൻ, എം. ശ്യാംകുമാർ, എൻ. ജയപ്രകാശ്, കെ. രമേശൻ, വി.എം. ഫിലിപ്പച്ചൻ, പി.വി. ഷാജി മോൻ, എൻ. രാജ്മോഹൻ,(വൈസ് പ്രസി), ബി. ബിജു, ബി. സുനിൽകുമാർ, വി.ഡി. എബ്രഹാം, വി. മണികണ്ഠൻ, കെ. സുരേഷ്, ടി.യു. സാദത്ത്, അനിൽകുമാർ വെഞ്ഞാറമൂട്, ജി.കെ. ഗിരിജ, പി.വി. ജ്യോതി (സെക്ര). EKG - HASAN കെ.പി.എസ്.ടി.എ സംസ്ഥാന സമ്മേളനത്തിന്റെ ട്രേഡ് യൂനിയൻ സുഹൃത് സമ്മേളനം യു.ഡി.എഫ് കൺവീനർ എം.എം. ഹസൻ ഉദ്ഘാടനം ചെയ്യുന്നു EKG - KPSTA - c pradeep സി. പ്രദീപ് (സംസ്ഥാന പ്രസി) KPSTA - pk aravindan പി.കെ. അരവിന്ദൻ (ജന. സെക്ര)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story