Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 14 March 2022 5:41 AM IST Updated On
date_range 14 March 2022 5:41 AM ISTക്ഷേത്രക്കുളത്തിൽ മുങ്ങി മരിച്ചു
text_fieldsbookmark_border
നീണ്ടൂർ: ക്ഷേത്രക്കുളത്തിൽ കുളിക്കാനിറങ്ങിയയാൾ മുങ്ങി മരിച്ചു. നീണ്ടൂർ പ്രാവട്ടം പുല്ലുകുന്നേൽ പി.കെ. ലാലുവാണ് (52) മരിച്ചത്. ഞായറാഴ്ച ഉച്ചക്ക് 12.30ഓടെ കളത്തൂർ ഭഗവതി ക്ഷേത്രക്കുളത്തിലായിരുന്നു സംഭവം. സമീപത്തെ കരയോഗ കെട്ടിടത്തിലെ പുരയിടത്തിൽനിന്നും വിറക് ശേഖരിച്ചശേഷം, കുളത്തിൽ കുളിക്കാനിറങ്ങിയപ്പോൾ കാൽവഴുതി വീഴുകയായിരുന്നു. ശബ്ദം കേട്ട് ഓടിയെത്തിയ സമീപവാസിയായ വീട്ടമ്മ കരയോഗം സെക്രട്ടറിയെ വിവരമറിയിച്ചു. തുടർന്ന് കടുത്തുരുത്തി അഗ്നിരക്ഷാസേനയിലും ഏറ്റുമാനൂർ പൊലീസിലും വിവരമറിയിച്ചു. അസി. സ്റ്റേഷൻ ഓഫിസർ ഷാജി കുമാറിന്‍റെ നേതൃത്വത്തിലുള്ള സേനയും സ്‌കൂബാ ടീമും സ്ഥലത്തെത്തിയാണ് മൃതദേഹം കണ്ടെത്തിയത്. കുളത്തിൽ ഒന്നരയാൾ അടി വെള്ളമുണ്ടായിരുന്നു. ലാലുവിന് ഇടക്ക് ഫിറ്റ്‌സ് ഉണ്ടാകാറുണ്ടെന്ന് ബന്ധുക്കൾ പറഞ്ഞു. മൃതദേഹം കോട്ടയം മെഡിക്കൽ കോളജ് ആശുപത്രി മോർച്ചറിയിൽ. ഭാര്യ: ആശ. മക്കൾ: അമലു, അമൽ. മരുമകൻ: മനു. സംസ്‌കാരം തിങ്കളാഴ്ച വൈകീട്ട് നാലിന് വീട്ടുവളപ്പിൽ. പടം KTD P.K LALU 52 NEENDOOR
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story