Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 14 March 2022 5:38 AM IST Updated On
date_range 14 March 2022 5:38 AM ISTലൈംഗികാതിക്രമം: മേക്കപ്പ് ആർട്ടിസ്റ്റിനെതിരെ രണ്ടു പരാതി കൂടി
text_fieldsbookmark_border
കൊച്ചി: ലൈംഗികാതിക്രമ കേസിൽ പൊലീസ് തിരയുന്ന പ്രമുഖ മേക്കപ്പ് ആർട്ടിസ്റ്റ് അനീസ് അൻസാരിക്കെതിരെ രണ്ടു യുവതികൾ കൂടി സമാന പരാതി നൽകി. ഒരാൾ ആസ്‌ട്രേലിയയിൽ താമസിക്കുന്ന മലയാളി യുവതിയാണ്. കൊച്ചി സിറ്റി പൊലീസ് കമീഷണർക്ക് ഇ -മെയിൽ മുഖേന നൽകിയ പരാതിയിൽ അന്വേഷണം ആരംഭിച്ചു. മേക്കപ്പ് സ്റ്റുഡിയോയിൽ വെച്ച് അനീസ് ലൈംഗിക അതിക്രമം നടത്തിയെന്നാണ് ആസ്‌ട്രേലിയയിലുള്ള യുവതിയുടെ പരാതി. യുവതിയിൽനിന്ന് വിശദമായി മൊഴിയെടുത്തശേഷം തുടർനടപടികളുമായി മുന്നോട്ടുപോകാനാണ് പൊലീസിന്റെ തീരുമാനം. നേരത്തേ ഇയാൾക്കെതിരെ മൂന്നു യുവതികൾ ലൈംഗിക അതിക്രമത്തിന് പരാതി നൽകിയിരുന്നു. ഇതിൽ കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം നടത്തുകയാണ്. എന്നാൽ, പ്രതി ഒളിവിൽ പോയത് പൊലീസിനെ വട്ടംകറക്കുന്നുണ്ട്. അനീസിനെതിരെ ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചു. ഇയാളുടെ വാഴക്കാലയിലെ ഫ്ലാറ്റിൽനിന്ന് പാലാരിവട്ടം പൊലീസ് പാസ്‌പോർട്ട് പിടിച്ചെടുക്കുകയും വീട്ടിലും മേക്കപ്പ് സ്റ്റുഡിയോയിലും തിരച്ചിൽ നടത്തുകയും ചെയ്തിരുന്നു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story