Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightബസിടിച്ച്​ ബൈക്ക്​...

ബസിടിച്ച്​ ബൈക്ക്​ യാത്രികരായ അസം സ്വദേശികൾ മരിച്ചു

text_fields
bookmark_border
ബസിടിച്ച്​ ബൈക്ക്​ യാത്രികരായ അസം സ്വദേശികൾ മരിച്ചു
cancel
പന്തളം: കെ.എസ്.ആർ.ടി.സി സൂപ്പർ ഡീലക്സ് ബസും ബൈക്കും കൂട്ടിയിടിച്ച് അസം സ്വദേശികളായ രണ്ട് യുവാക്കൾ മരിച്ചു. അസം ബോർഗാവ്​ ശാന്തിപുർ കോവർ ഹിരൺ ചരിഞ്ചിയ (29), അസം സിലാപത്തർ ജൻകല്യാൺചരി ഡാക്കാംചി വില്ലേജിൽ മോണ്ടു പുകൻ (22) എന്നിവരാണ് മരിച്ചത്. ശനിയാഴ്ച രാത്രി 10.45ന്​ മെഡിക്കൽ മിഷൻ ജങ്​ഷന് സമീപമാണ് അപകടം. ബൈക്ക് ഓടിച്ചിരുന്ന ഹിരൺ ചരിഞ്ചിയയെ പന്തളത്തെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചപ്പോൾ മരിച്ചിരുന്നു. ഗുരുതര പരിക്കേറ്റ്​ തിരുവനന്തപുരം മെഡിക്കൽ കോളജ്​ ആശുപത്രിയിൽ ചികിത്സയിലിരുന്ന മോണ്ടു പുകൻ ഞായറാഴ്ച പുലർച്ച മൂന്നിന് മരിച്ചു. തിരുവനന്തപുരത്തുനിന്ന്​ മാനന്തവാടിയിലേക്ക് പോവുകയായിരുന്ന കെ.എസ്.ആർ.ടി.സി സൂപ്പർ ഡീലക്സ് ബസ് ഇവർ സഞ്ചരിച്ചിരുന്ന ബൈക്കിലിടിക്കുകയായിരുന്നു. പന്തളം പ്രൈവറ്റ് ബസ് സ്റ്റാൻഡിനുസമീപം ബിസ്മി ബേക്കറിയിലെ ജീവനക്കാരാണ്​ ഇരുവരും. കഴിഞ്ഞ 10 വർഷത്തിലേറെയായി ജോലി ചെയ്തുവരുന്നു. മൂന്നുമാസം മുമ്പ് നാട്ടിൽ പോയി മടങ്ങിയെത്തിയവരാണ്. രാത്രിയിൽ ഭക്ഷണം കഴിക്കുന്നതിന്​ ബേക്കറി ഉടമ സലാമിന്‍റെ മകൻ സിയാദിന്‍റെ ഉടമസ്ഥതയിലെ ബൈക്കിലായിരുന്നു ഇരുവരും മെഡിക്കൽ മിഷൻ ജങ്​ഷനിൽ എത്തിയത്. ഹിരൺ ചരിഞ്ചിയക്ക്​ ഭാര്യയും രണ്ട്​ മക്കളുമുണ്ട്. മോണ്ടു പുകൻ അവിവാഹിതനാണ്. ഫോട്ടോ: ഹിരൺ ചരിഞ്ചിയ 2 മോണ്ടു പുകൻ
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story