Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 13 March 2022 5:44 AM IST Updated On
date_range 13 March 2022 5:44 AM ISTസംസ്ഥാന പവര്‍ലിഫ്റ്റിങ്: പുതിയ രണ്ട് ദേശീയ റെക്കോഡ്
text_fieldsbookmark_border
ആലപ്പുഴ: ചേർത്തല കണിച്ചുകുളങ്ങരയില്‍ നടക്കുന്ന സംസ്ഥാന പുരുഷ-വനിത പവര്‍ലിഫ്റ്റിങ് മത്സരത്തില്‍ രണ്ട് പുതിയ ദേശീയ റെക്കോഡ്. കോഴിക്കോടിന്‍റെ വി.കെ. അഞ്ജന കൃഷ്ണൻ, ആലപ്പുഴയുടെ എം. അനീഷ എന്നിവർ റെക്കോഡ് തിരുത്തിയാണ് നേട്ടം സ്വന്തമാക്കിയത്. അഞ്ജന കൃഷ്ണൻ 47 കിലോ സബ് ജൂനിയര്‍ വിഭാഗത്തില്‍ ഡെഡ് ലിഫ്റ്റില്‍ 120 കിലോയുടെ നിലവിലെ റെക്കോഡ് 135 കിലോ ആയും അനീഷ 47 കിലോ ജൂനിയര്‍ വിഭാഗത്തില്‍ ഡെഡ് ലിഫ്റ്റില്‍ 140 കിലോ ഉയര്‍ത്തി 137.5 കിലോയുടെ റെക്കോഡുമാണ് തിരുത്തിയത്. പുരുഷന്മാരുടെ അഞ്ച് വിഭാഗത്തിലെ മത്സരങ്ങള്‍ സമാപിച്ചപ്പോള്‍ സബ് ജൂനിയര്‍, ജൂനിയര്‍, സീനിയര്‍ വിഭാഗങ്ങളില്‍ ആലപ്പുഴയാണ് മുന്നിൽ. രണ്ടാം സ്ഥാനത്ത് തിരുവനന്തപുരം. വനിതകളുടെ ജൂനിയര്‍ വിഭാഗത്തില്‍ വയനാടാണ് മുന്നിൽ. സബ് ജൂനിയര്‍ വിഭാഗത്തില്‍ കോഴിക്കോടും സീനിയര്‍ വിഭാഗത്തില്‍ ആലപ്പുഴയും മുന്നിലാണ്. മത്സരങ്ങൾ ഞായറാഴ്ച സമാപിക്കും. കേരളടീമിനെയും തെരഞ്ഞെടുക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story