Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightസിൽവർ ലൈൻ:...

സിൽവർ ലൈൻ: കല്ലിടലിനെതിരെ പി.ജി വിദ്യാർഥി ആത്മഹത്യക്ക്​ ശ്രമിച്ചു

text_fields
bookmark_border
ചെങ്ങന്നൂർ: സിൽവർ ലൈൻ പദ്ധതിയുടെ സർവേയും കല്ലിടലുമായി ബന്ധപ്പെട്ട് ചെങ്ങന്നൂരിലെ മുളക്കുഴയിൽ തുടരുന്ന ജനരോഷത്തിനിടെ പി.ജി വിദ്യാർഥിയുടെ ആത്മഹത്യശ്രമം. മുളക്കുഴ 16ം വാർഡ്​ വട്ടമോടിയിൽ തെക്കെചരുവിൽ വീട്ടിൽ ഉഷയുടെ മകനും എം.എ വിദ്യാർഥിയുമായ ആരോമലാണ് വീട്ടുവളപ്പിലെ കിണറ്റിൻ ചാടി ആത്മഹത്യക്ക് ശ്രമിച്ചത്. പൊലീസ്​ അകമ്പടിയോടെ കല്ലിടാനെത്തിയ ഉദ്യോഗസ്ഥരും നാട്ടുകാരുമായി നടന്ന വാക്കേറ്റത്തിനിടെ ശനിയാഴ്ച ഉച്ചക്ക് 2.30നാണ്​ സംഭവം. ചുറ്റുകെട്ടിനു മുകളിൽനിന്ന്​ ആരോമൽ ചാടുന്നതിനിടെ പൊലീസ് രക്ഷപ്പെടുത്തുകയായിരുന്നു. യുവാവ് കുതറി ഓടിയെങ്കിലും പൊലീസ് പിന്തുടർന്ന് പിടികൂടി. ഇവിടെ നടന്ന ബഹളത്തിനിടയിൽ സ്ഥാപിച്ച കല്ലും പിഴുതെറിഞ്ഞു. വൈകീട്ട് നാലിന്​ കൊഴുവല്ലൂരിൽ കല്ലിടുന്നതിനെതിരെ നാട്ടുകാർ സംഘടിച്ചതോടെ ജോലികൾ നിർത്തിവെപ്പിച്ചു. സമരസമിതിയുടെ നേതൃത്വത്തിൽ രണ്ടിടത്ത് പ്രകടനവും പ്രതി​ഷേധയോഗവും നടത്തി.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story