Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightനഗരസഭ നൽകിയ...

നഗരസഭ നൽകിയ കട്ടിലുകൾക്ക് ഗുണനിലവാരമില്ലെന്ന്​ പരാതി

text_fields
bookmark_border
പള്ളുരുത്തി: നഗരസഭ വയോജനങ്ങൾക്കായി ജനകീയാസൂത്രണ പദ്ധതി പ്രകാരം വിതരണം ചെയ്ത കട്ടിലുകൾക്ക് ഗുണനിലവാരമില്ലെന്ന് പരാതി. ഡിവിഷൻ പരിധിയിൽ 15 ഗുണഭോക്താക്കളെയാണ് തെരഞ്ഞെടുത്തത്. കൊച്ചി നഗരസഭ പരിധിയിലെ 74 ഡിവിഷനിലും ഇതിനകം കട്ടിൽ വിതരണം ചെയ്തു. കട്ടിൽ ഏറ്റുവാങ്ങാനെത്തിയവരിൽ ചിലരാണ് ഗുണനിലവാരത്തെക്കുറിച്ച് സംശയം പ്രകടിപ്പിച്ചത്. പ്ലൈവുഡ് തകർന്ന് മോശമായ മരത്തിൽ നിർമിച്ചതാണ് കട്ടിലെന്ന് ഏറ്റുവാങ്ങാനെത്തിയവർ ചൂണ്ടിക്കാട്ടിയതോടെ പള്ളുരുത്തിയിലെ ഡിവിഷൻ കൗൺസിലർമാരിൽ ചിലർപ്രശ്നത്തിൽ ഇടപെടുകയായിരുന്നു. മോശമായ കട്ടിലുകൾ പിന്നീട് തിരിച്ചയച്ചു. ചിലർ കിട്ടിയതും വാങ്ങി സ്ഥലം വിട്ടു. ഒരു സർക്കാർ സ്ഥാപനം വഴിയാണ് കരാർ നൽകിയത്. 45 ലക്ഷം രൂപക്കാണ് കട്ടിലുകൾ നിർമിക്കാൻ കരാർ. നഗരസഭ വികസനകാര്യ കമ്മിറ്റിയും ക്ഷേമകാര്യ കമ്മിറ്റിക്കുമായിരുന്നു ചുമതല. വയോജനങ്ങൾക്കായി സൗജന്യമായി വിതരണം ചെയ്ത കട്ടിലുകളുടെ ഗുണനിലവാരത്തെക്കുറിച്ച് ഉയർന്ന പരാതിയിൽ അന്വേഷണം വേണമെന്ന് നഗരസഭ പ്രതിപക്ഷ നേതാവ് ആന്‍റണി കുരീത്തറ ആവശ്യപ്പെട്ടു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story