Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightപഞ്ചായത്ത് ബജറ്റ്...

പഞ്ചായത്ത് ബജറ്റ് അംഗീകരിച്ചു

text_fields
bookmark_border
ചൂർണിക്കര: ഗ്രാമപഞ്ചായത്ത് ബജറ്റ് പഞ്ചായത്ത് കമ്മിറ്റി ഭേദഗതികളോടെ അംഗീകരിച്ചു. വൈസ് പ്രസിഡന്‍റ് ബാബു പുത്തനങ്ങാടി അവതരിപ്പിച്ച ബജറ്റിൽ ഹോമിയോ ആശുപത്രി ആരംഭിക്കാനുള്ള മുന്നൊരുക്കമായി അഞ്ചുലക്ഷവും ദുരന്തനിവാരണത്തിന് മൂന്നുലക്ഷവും ഹെൽത്ത് സെന്‍റർ കുടുംബാരോഗ്യ കേന്ദ്രമായി ഉയർത്തിയതിനെത്തുടർന്നുള്ള പ്രവർത്തനത്തിന് മൂന്നുലക്ഷവും ശ്മശാന വികസനത്തിന് മൂന്നുലക്ഷവും കുടുംബശ്രീ റിവോൾവിങ് ഫണ്ട് മൂന്നുലക്ഷവുമാണ് ഭേദഗതിയായി ഉൾപ്പെടുത്തിയത്. ബജറ്റ് ചർച്ചയിൽ പ്രസിഡന്‍റ് രാജി സന്തോഷ് അധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്‍റ് ബാബു പുത്തനങ്ങാടി ഭേദഗതി അവതരിപ്പിച്ചു. സ്ഥിരം സമിതി അധ്യക്ഷരായ മുഹമ്മദ് ഷഫീഖ്, ഷീല ജോസ്, റൂബി ജിജി, അംഗങ്ങളായ സി.പി. നൗഷാദ്, രമണൻ ചേലാകുന്ന്, അലീഷ ലീനേഷ്, കെ. ദിലീഷ്, കെ.കെ. ശിവാനന്ദൻ, പി.വി. വിനീഷ്, റംല അലിയാർ, ലീന ജയൻ, സുബൈദ യൂസുഫ് എന്നിവർ സംസാരിച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story