Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 13 March 2022 5:43 AM IST Updated On
date_range 13 March 2022 5:43 AM ISTപാണക്കാട് കുടുംബം മതേതരത്തിന്‍റെ കാവലാളുകൾ -വി.ഡി. സതീശൻ
text_fieldsbookmark_border
പറവൂർ: പാണക്കാട് കുടുംബം മതേതരത്വത്തിന്‍റെ കാവലാളുകളാണെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. മുസ്ലിംലീഗ് പറവൂർ നിയോജക മണ്ഡലം കമ്മിറ്റി സംഘടിപ്പിച്ച ഹൈദരലി ശിഹാബ് തങ്ങൾ അനുസ്മരണ സംഗമത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ലീഗ് പറവൂർ നിയോജക മണ്ഡലം പ്രസിഡൻറ് ടി.കെ. ഇസ്മായിൽ അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി കെ.എ. അബ്ദുൽ കരിം അനുശോചന പ്രമേയം അവതരിപ്പിച്ചു. മുൻ എം.പി കെ.പി. ധനപാലൻ, നഗരസഭ വൈസ് ചെയർമാൻ എം.ജെ. രാജു, ലീഗ് ജില്ല വൈസ് പ്രസിഡന്‍റ് ടി.എം. അബ്ബാസ്, ആശിഖ് ദാരിമി (സമസ്ത), പി.പി. കുഞ്ഞുമൊയ്തീൻ (കെ.എൻ.എം), ഭാരതീയ നാഷനൽ ജനതാദൾ ജില്ല പ്രസിഡന്‍റ് കെ.കെ. സുഗതൻ, എം.ഇ.എസ് താലൂക്ക് പ്രസിഡന്‍റ് വി.കെ.എം. ബഷീർ, കെ.പി.എം.എസ് പറവൂർ യൂനിയൻ സെക്രട്ടറി ഷിബു ഏഴിക്കര, കേരള കോൺഗ്രസ് (ജോസഫ്) പറവൂർ മണ്ഡലം പ്രസിഡന്‍റ് റോഷൻ ചാക്കപ്പൻ, ലീഗ് നിയോജക മണ്ഡലം വൈസ് പ്രസിഡന്‍റ് അൻവർ കൈതാരം, സെക്രട്ടറി കെ.കെ. അബ്ദുല്ല എന്നിവർ സംസാരിച്ചു. പടം EA PVR panakkad kudumbam 7 പറവൂരിൽ സംഘടിപ്പിച്ച പാണക്കാട് ഹൈദരലി ശിഹാബ് തങ്ങൾ അനുസ്മരണ സംഗമത്തിൽ പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ സംസാരിക്കുന്നു
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
