Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightമരട് നഗരസഭ സമ്പൂര്‍ണ...

മരട് നഗരസഭ സമ്പൂര്‍ണ ഡിജിറ്റലിലേക്ക്

text_fields
bookmark_border
മരട് നഗരസഭ സമ്പൂര്‍ണ ഡിജിറ്റലിലേക്ക്
cancel
മരട്: നഗരസഭയുടെ 2021-22 വര്‍ഷത്തെ പദ്ധതിയില്‍ ഉള്‍പ്പെടുത്തി നിര്‍വഹണം നടത്തുന്ന ഭൗമ വിവര അധിഷ്ഠിത മാപ്പിങ് പദ്ധതിക്ക് തുടക്കമായി. സർവേ, ആസ്തിവിവര ഡിജിറ്റലൈസേഷന്‍ നഗരസഭയുടെ സമഗ്ര വികസനം ലക്ഷ്യമിട്ട് നടപ്പാക്കുന്ന പദ്ധതിയായ ജി.ഐ.എസ് മാപ്പിങ് നഗരസഭ പരിധിയിലെ മുഴുവന്‍ വിവരങ്ങളും ശേഖരിച്ചു വിവിധ തരത്തിലുള്ള വിശകലനങ്ങള്‍ക്ക് വിധേയമാക്കും. ആസൂത്രണം, പദ്ധതി വിഭാവന നിര്‍വഹണം എന്നിവക്ക്​ ഉതകും വിധം വെബ്‌പോര്‍ട്ടലില്‍ തയാറാക്കുന്ന പദ്ധതിയാണ് ഇത്. ഊരാളുങ്കല്‍ കോഓപറേറ്റിവ് സൊസൈറ്റി വഴിയാണ് പദ്ധതി നടപ്പാക്കുന്നത്. ജനക്ഷേമ പദ്ധതികള്‍ ആസൂത്രണം ചെയ്തു നടപ്പാക്കാന്‍ ആവശ്യമായ വിവരങ്ങള്‍ ശേഖരിക്കുക എതാണ് പദ്ധതിയുടെ പ്രധാന ലക്ഷ്യം. നഗരസഭ പരിധിയിലെ മുഴുവന്‍ കെട്ടിടങ്ങളും ഫോട്ടോ ഉള്‍പ്പെടെയുള്ള സമ്പൂര്‍ണ വിവരങ്ങള്‍ ഉള്‍പ്പെടുത്തി മാപ്പ് ചെയ്യുന്നതോടൊപ്പം റോഡുകള്‍, ലാന്‍ഡ്മാര്‍ക്കുകള്‍, തണ്ണീര്‍ത്തടങ്ങള്‍, സൂക്ഷ്മതല ഭൂവിനിയോഗ മാപ്പുകള്‍ എന്നിവ ഒരു വെബ്പോര്‍ട്ടലില്‍ ആവശ്യാനുസരണം സെര്‍ച് ചെയ്ത് പരിശോധിക്കാന്‍ കഴിയും. 45 ലക്ഷം രൂപയാണ് പദ്ധതിക്ക് വകയിരുത്തിയിട്ടുള്ളത്. ഹൈബി ഈഡന്‍ എം.പി ഡ്രോണ്‍ പറത്തി ഉദ്ഘാടനം നിര്‍വഹിച്ചു. മരട് നഗരസഭ ചെയര്‍മാന്‍ ആന്റണി ആശാന്‍പറമ്പിൽ അധ്യക്ഷത വഹിച്ചു. ഫീല്‍ഡ് മാപ്പ് സർവേ ഉദ്ഘാടനം കെ. ബാബു എം.എല്‍.എ നിര്‍വഹിച്ചു. വൈസ് ചെയര്‍പേഴ്‌സൻ അഡ്വ. രശ്മി സനില്‍, സ്ഥിരം സമിതി അധ്യക്ഷരായ പി.ഡി. രാജേഷ്, മിനി ഷാജി, ചന്ദ്രകലാധരന്‍, അജിത നന്ദകുമാര്‍, ബെന്‍ഷാദ് നടുവിലവീട്, കൗണ്‍സിലര്‍മാരായ സി.ആര്‍. ഷാനവാസ്, സിബി സേവ്യര്‍, ശോഭ ചന്ദ്രന്‍, റിനി തോമസ്, മോളി സെന്നി, ജയ ജോസഫ്, ജയ്‌നി പീറ്റര്‍, എ.ജെ. തോമസ് തുടങ്ങിയവർ സംസാരിച്ചു EC-TPRA-1 Maradu Digital മരട് നഗരസഭയുടെ ഭൗമവിവര അധിഷ്ഠിത മാപ്പിങ് പദ്ധതിയുടെ ഉദ്ഘാടനം ഹൈബി ഈഡന്‍ എം.പി ഡ്രോണ്‍ പറത്തി ഉദ്ഘാടനം ചെയ്യുന്നു
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story