Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightവാര്‍ഡ് കൗണ്‍സിലറെ...

വാര്‍ഡ് കൗണ്‍സിലറെ വീടുകയറി ആക്രമിച്ച സംഘത്തിലെ ഒരാള്‍ പിടിയില്‍

text_fields
bookmark_border
വാര്‍ഡ് കൗണ്‍സിലറെ വീടുകയറി ആക്രമിച്ച സംഘത്തിലെ ഒരാള്‍ പിടിയില്‍
cancel
(പടം) തൃപ്പൂണിത്തുറ: വാര്‍ഡ് കൗണ്‍സിലറെ വീടുകയറി ആക്രമിച്ച സംഘത്തിലൊരാളെ ഉദയംപേരൂര്‍ പൊലീസ് പിടികൂടി. ഉദയംപേരൂര്‍ ഒട്ടോളി കോളനി ഒട്ടോളിവീട്ടില്‍ കുട്ടാപ്പു എന്ന സനല്‍കുമാറിനെയാണ് (33) അറസ്റ്റ് ചെയ്തത്. തൃപ്പൂണിത്തുറ വലിയകാട്ടില്‍ ഒളിവില്‍ കഴിയവേ കഴിഞ്ഞ ദിവസം രാത്രി ചെമ്മീന്‍കെട്ടില്‍നിന്നാണ് ഇയാളെ പിടികൂടിയത്. 19ാം വാര്‍ഡ് മെംബറും മാധ്യമപ്രവര്‍ത്തകനുമായ എം.കെ. അനില്‍കുമാറിനെ കഴിഞ്ഞ വ്യാഴാഴ്ചയാണ് വീടുകയറി ആക്രമിച്ചത്. കാറില്‍ വന്ന സംഘം ഗേറ്റ് ചവിട്ടി തുറന്ന് അകത്തുകയറുകയും അനില്‍കുമാറിനെ തള്ളിയിട്ടശേഷം വകവരുത്തമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തു. ഇതിനുശേഷം ഇവര്‍ സമീപത്തെ ഹാർഡ്​വെയര്‍ സ്റ്റോറില്‍ പോയി കത്തി ആവശ്യപ്പെട്ടെങ്കിലും സംശയം തോന്നിയ കടയുടമ കത്തി നല്‍കാതെ ഇവരെ പറഞ്ഞുവിടുകയായിരുന്നു. പ്രതിയെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു. ഇവര്‍ ആക്രമണത്തിനെത്തിയ കാര്‍ രണ്ടുദിവസം മുമ്പ് പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു. എസ്.ഐ ബാബുവിന്റെ നേതൃത്വത്തില്‍ സീനിയര്‍ സി.പി.ഒ ദിനേശന്‍, സി.പി.ഒമാരായ ഗുജ്‌റാള്‍, ദീപേഷ്, വിനീത്, ബിനില്‍ എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്. EC-TPRA-2 Arrest സനല്‍കുമാര്‍
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story