Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightകേരളീയ...

കേരളീയ പൊതുസമൂഹത്തിന്‍റെ നേതാവായിരുന്നു ഹൈദരലി തങ്ങൾ -ജിഫ്രി മുത്തുക്കോയ തങ്ങൾ

text_fields
bookmark_border
കേരളീയ പൊതുസമൂഹത്തിന്‍റെ നേതാവായിരുന്നു ഹൈദരലി തങ്ങൾ -ജിഫ്രി മുത്തുക്കോയ തങ്ങൾ
cancel
ആലുവ: കേരളീയ പൊതുസമൂഹത്തിന്‍റെ നേതാവായിരുന്നു പാണക്കാട് ഹൈദരലി ശിഹാബ് തങ്ങളെന്ന് സമസ്ത കേരള ജംഇയ്യതുൽ ഉലമ പ്രസിഡന്‍റ്​ മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങൾ അഭിപ്രായപ്പെട്ടു. സമസ്ത ജില്ല കമ്മിറ്റി സംഘടിപ്പിച്ച പാണക്കാട് ഹൈദരലി തങ്ങൾ അനുസ്മരണ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. സമസ്ത ജില്ല പ്രസിഡന്‍റ്​ ഐ.ബി. ഉസ്മാൻ ഫൈസി അധ്യക്ഷത വഹിച്ചു. ജില്ല ജനറൽ സെക്രട്ടറി ഓണമ്പിള്ളി മുഹമ്മദ് ഫൈസി അനുസ്മരണ പ്രഭാഷണം നടത്തി. മുൻ മന്ത്രി വി.കെ. ഇബ്രാഹിംകുഞ്ഞ്, സമസ്ത മുശാവറ അംഗം ഇ.എസ്. ഹസൻ ഫൈസി, ജില്ല വർക്കിങ് സെക്രട്ടറി അശ്റഫ് ഹുദവി, മുസ്​ലിം ലീഗ് ജില്ല ജനറൽ സെക്രട്ടറി ഹംസ പറക്കാട്ട്, എം.പി. അബ്‌ദുൽ ഖാദർ, പി.എ. അഹമ്മദ് കബീർ, ഷഫീഖ് തങ്ങൾ, എ.എം. പരീത്, എം.എം. അബൂബക്കർ ഫൈസി, എം.എം. ശംസുദ്ദീൻ ഫൈസി, കെ.എം. ബഷീർ ഫൈസി, അബ്ദുൽ കരീം മൗലവി, ടി.എ. ബഷീർ, സിയാദ് ചെമ്പറക്കി, കബീർ മുട്ടം, കെ.കെ. അബ്ദുല്ല ഇസ്​ലാമിയ എന്നിവർ സംസാരിച്ചു. ക്യാപ്‌ഷൻ er yas2 samastha സമസ്ത ജില്ല കമ്മിറ്റി സംഘടിപ്പിച്ച പാണക്കാട് ഹൈദരലി ശിഹാബ് തങ്ങൾ അനുസ്മരണ സമ്മേളനം മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങൾ ഉദ്ഘാടനം ചെയ്യുന്നു
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story