Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 13 March 2022 5:40 AM IST Updated On
date_range 13 March 2022 5:40 AM ISTമൂവാറ്റുപുഴ ഫിലിം സൊസൈറ്റിയുടെ ചലച്ചിത്രോത്സവത്തിന് തുടക്കം
text_fieldsbookmark_border
മൂവാറ്റുപുഴ: മൂവാറ്റുപുഴ ഫിലിം സൊസൈറ്റിയുടെ 12ാമത് രാജ്യാന്തര ചലച്ചിത്രോത്സവത്തിന് തുടക്കമായി. മൂവാറ്റുപുഴ ഇ.വി.എം ലത തിയറ്ററിൽ അഞ്ചുദിവസം നീളുന്ന ചലച്ചിത്രോത്സവം 16ന് സമാപിക്കും. ദിവസവും രാവിലെ ഒമ്പതുമുതൽ 1.30 വരെയാണ് സിനിമകൾ പ്രദർശിപ്പിക്കുക. സംവിധായകൻ രഞ്ജിത് ശങ്കർ ചലച്ചിത്രോത്സവം ഉദ്ഘാടനം ചെയ്തു. ഫിലിം സൊസൈറ്റി പ്രസിഡന്റ് യു.ആർ. ബാബു അധ്യക്ഷത വഹിച്ചു. ഫിലിം സൊസൈറ്റി സെക്രട്ടറി പ്രകാശ് ശ്രീധർ, നഗരസഭ ചെയർമാൻ പി.പി. എൽദോസ്, ഫിലിം സൊസൈറ്റി ട്രഷറർ എം.എസ്. ബാലൻ, വൈസ് പ്രസിഡന്റ് എം.എൻ. രാധാകൃഷ്ണൻ, സംവിധായകൻ കൃഷ്ണേന്ദു കലേഷ്, ഫെഡറേഷൻ ഓഫ് ഫിലിം സൊസൈറ്റി ഓഫ് ഫിലിം സൊസൈറ്റീസ് ഓഫ് ഇന്ത്യയുടെ കേരള റീജനൽ കൗൺസിൽ അംഗം പ്രകാശ് ശ്രീധർ തുടങ്ങിയവർ സംസാരിച്ചു. രഞ്ജിത് ശങ്കർ സംവിധാനം ചെയ്ത 'സണ്ണി' (മലയാളം) ഉദ്ഘാടന ചിത്രമായി പ്രദർശിപ്പിച്ചു. എലിയ സുലൈമാൻ സംവിധാനം ചെയ്ത 'ഇറ്റ് മസ്റ്റ് ബി ഹെവൻ' (ഫ്രാൻസ്) പ്രദർശിപ്പിച്ചു. ഞായറാഴ്ച രാവിലെ ഒമ്പതിന് മജീദ് മജീദി സംവിധാനം ചെയ്ത 'സൺ ചിൽഡ്രൻ' (ഇറാൻ), ലിജോ ജോസ് പെല്ലിശ്ശേരിയുടെ 'ചുരുളി' (മലയാളം) സിനിമകൾ പ്രദർശിപ്പിക്കും. ചിത്രം : 1. മൂവാറ്റുപുഴ ഫിലിം സൊസൈറ്റിയുടെ 12ാമത് രാജ്യാന്തര ചലച്ചിത്രോത്സവം സംവിധായകൻ രഞ്ജിത് ശങ്കർ ഉദ്ഘാടനം ചെയ്യുന്നു E R Mvpa 1 cinima

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story