Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 13 March 2022 5:38 AM IST Updated On
date_range 13 March 2022 5:38 AM ISTസിൽവർ ലൈനാണോ കേരളത്തിന്‍റെ പ്രഥമപരിഗണന -ഹൈബി ഈഡൻ എം.പി
text_fieldsbookmark_border
കാക്കനാട്: കെ-റെയിൽ വിരുദ്ധ സംസ്ഥാന സമരജാഥക്ക് കാക്കനാട് സ്വീകരണം നൽകി. ഹൈബി ഈഡൻ എം.പി ഉദ്ഘാടനം ചെയ്തു. ജനോപകാരപ്രദമായ നിരവധി പദ്ധതികൾ ഇനിയും പൂർത്തിയാകാനുള്ളപ്പോൾ സിൽവർ ലൈനാണോ കേരളത്തിന്‍റെ പ്രഥമ പരിഗണനയെന്ന് ഉദ്ഘാടനപ്രസംഗത്തിനിടെ അദ്ദേഹം ചോദിച്ചു. തൃക്കാക്കര നഗരസഭ ചെയർപേഴ്സൻ അജിത തങ്കപ്പൻ അധ്യക്ഷത വഹിച്ചു. കോൺഗ്രസ് മണ്ഡലം പ്രസിഡന്‍റ് ഷാജി വാഴക്കാല ആമുഖ പ്രഭാഷണം നടത്തി. ജാഥ ക്യാപ്റ്റൻ എം.പി. ബാബുരാജ്, വൈസ് ക്യാപ്റ്റൻ എസ്. രാജീവൻ, ജാഥ അസിസ്റ്റന്‍റ് മാനേജർ മിനി കെ. ഫിലിപ്, സി.ആർ. നീലകണ്ഠൻ, പി.ടി. ജോൺ, അഡ്വ. ജോൺ ജോസഫ്, സുനീറ ഫിറോസ്, വിൽസൺ മൂലമ്പിള്ളി, വിനു കുര്യാക്കോസ്, സി.കെ. ശിവദാസൻ എന്നിവർ സംസാരിച്ചു. ഫോട്ടോ: കെ-റെയിൽ വിരുദ്ധ സംസ്ഥാന സമരജാഥക്ക് കാക്കനാട് നൽകിയ സ്വീകരണ സമ്മേളനം ഹൈബി ഈഡൻ എം.പി ഉദ്ഘാടനം ചെയ്യുന്നു
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
