Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 13 March 2022 5:38 AM IST Updated On
date_range 13 March 2022 5:38 AM ISTതീകൊളുത്തി മരിച്ച സംഭവം; അന്വേഷണം ഊർജിതമാക്കി
text_fieldsbookmark_border
മൂവാറ്റുപുഴ: റിട്ട. കെ.എസ്.ആർ.ടി.സി ഡ്രൈവർ നടുറോഡിൽ തീകൊളുത്തി മരിച്ച സംഭവത്തിൽ പൊലീസ് അന്വേഷണം ഊർജിതമാക്കി. അജയകുമാർ തീകൊളുത്തി മരിച്ച സ്ഥലത്ത് പൊലീസ് പരിശോധന നടത്തി. ശാസ്ത്രീയ അന്വേഷണസംഘവും സ്ഥലത്തെത്തിയിരുന്നു. ഇതിനിടെ ബന്ധുക്കളിൽനിന്നും സുഹൃത്തുക്കളിൽനിന്നും മൊഴിയെടുത്തു. സംഭവത്തിൽ സമൂഹമാധ്യമങ്ങളിൽ ഉൾപ്പെടെ പ്രചരിക്കുന്ന ശബ്ദസന്ദേശങ്ങളും മരിച്ച അജയകുമാറിന്റെ സാമ്പത്തിക ഇടപാടുകളും കേന്ദ്രീകരിച്ചും അന്വേഷണം ആരംഭിച്ചിട്ടുണ്ട്. തനിക്ക് എന്തെങ്കിലും സംഭവിച്ചാൽ അതിനു കാരണം സുഹൃത്താണെന്ന ശബ്ദസന്ദേശമാണ് പ്രചരിക്കുന്നത്. തീക്കൊള്ളിപ്പാറ പെരിയാർവാലി റോഡിന് സമീപമുള്ള സുഹൃത്തിന്റെ വീടിനുസമീപം എത്തി തീകൊളുത്താൻ കാരണം എന്താണെന്നുള്ള അന്വേഷണവും നടക്കുന്നുണ്ട്. വെള്ളിയാഴ്ച ഉച്ചക്കാണ് തീകൊളുത്തി മരിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story