Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 12 March 2022 5:49 AM IST Updated On
date_range 12 March 2022 5:49 AM ISTപ്രതീക്ഷ തകർത്ത ബജറ്റെന്ന് ബസ് ഓപറേറ്റേഴ്സ് ഫെഡറേഷൻ
text_fieldsbookmark_border
കൊച്ചി: സ്വകാര്യ ബസുകളുടെ റോഡ് നികുതിയിലും സ്റ്റേജ് കാര്യേജ് ബസുകൾക്ക് ഉപയോഗിക്കുന്ന ഡീസലിന്‍റെ വിൽപന നികുതിയിലും ഇളവ് അനുവദിക്കുമെന്ന പ്രതീക്ഷ തകർത്ത ബജറ്റ് നിരാശാജനകമെന്ന് ബസ് ഓപറേറ്റേഴ്സ് ഫെഡറേഷൻ. മുഖ്യമന്ത്രി, ധനമന്ത്രി എന്നിവർക്ക് നിവേദനങ്ങൾ നൽകിയെങ്കിലും ബജറ്റിൽ ഇത് സംബന്ധിച്ച് ഒരു പരാമർശവും ഉണ്ടായില്ലെന്ന് സംസ്ഥാന ട്രഷറർ ഹംസ ഏരിക്കുന്നൻ പറഞ്ഞു. 5000ത്തിൽ താഴെ മാത്രം ബസുകൾ ഉള്ള കെ.എസ്.ആർ.ടി.സിക്കായി 1000 കോടി രൂപ വകയിരുത്തിയ ബജറ്റിൽ 12,000ത്തിലധികം ബസുകൾ സർവിസ് നടത്തുന്ന സ്വകാര്യ മേഖലയെ സംബന്ധിച്ച് ഒരു പരാമർശം പോലുമില്ല. ഡീസൽ വാഹനങ്ങളുടെ ഹരിത നികുതി 50 ശതമാനം വർധിപ്പിക്കുന്നത് പ്രതിഷേധാർഹമാണെന്നും അദ്ദേഹം പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story